അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്.
എന്നാൽ അമ്മയാകാൻ തയ്യാറെടുക്കുന്ന വിവരവും ആരാധകരുമായി പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷും പങ്കുവച്ച് എത്തിയിരുന്നു.തന്റെ ഉള്ളിലെ ജീവന്റെ വളര്‍ച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി. 14 ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയുമാണ് പേളി.
നടി അവതാരകയുമായ പേളി മാണിയും ശ്രീനിഷും ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് . 'ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു ശ്രീനിഷ്,' എന്നു പറഞ്ഞുകൊണ്ടാണ് പേളി തന്റെ വീഡിയോ അന്ന് പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനകളും വേണം,' എന്നായിരുന്നു പേളി സോഷ്യൽ മീഡിയയിലൂടെ കുറിച്ചതും. ശ്രീനിഷും അച്ഛനാവുന്ന സന്തോഷം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ച് എത്തിയിരുന്നു.