Latest News

ആദിപുരുഷ് ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വിച്ച് തന്റെ വിവാഹ വേദിയെക്കുറിച്ച് പങ്ക് വച്ച് പ്രഭാസ്; തന്റെ  വിവാഹം തിരുപ്പതി തിരുമല ക്ഷേത്രത്തിലായിരിക്കുമെന്ന് നടന്‍; നടന്റെ വിവാഹം വീണ്ടും വാര്‍ത്തകളില്‍

Malayalilife
topbanner
 ആദിപുരുഷ് ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വിച്ച് തന്റെ വിവാഹ വേദിയെക്കുറിച്ച് പങ്ക് വച്ച് പ്രഭാസ്; തന്റെ  വിവാഹം തിരുപ്പതി തിരുമല ക്ഷേത്രത്തിലായിരിക്കുമെന്ന് നടന്‍; നടന്റെ വിവാഹം വീണ്ടും വാര്‍ത്തകളില്‍

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് പ്രഭാസ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ ആദിപുരുഷ് ബിഗ് ബജറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുകയാണ് പ്രഭാസ്. ജൂണ്‍ 16ന് തിയേറ്ററുകളിലെത്തുന്ന ഈ ത്രിഡി ചിത്രം ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും റിലീസ് ചെയ്യും. 

ബോളിവുഡ് താരം കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായികയായ സീതയെ അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രീറിലീസ് ഇവന്റ് കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ നടന്നിരുന്നു.
സംവിധായകന്‍ ഓം റാവത്ത് അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്ത വേദിയില്‍ ആദിപുരുഷിന്റെ ഗംഭീരം ട്രെയിലറും ലോഞ്ച് ചെയ്തു. 

ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്റെ വിവാഹക്കാര്യത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. തന്റെ വിവാഹം നടക്കാന്‍ പോകുന്നത് തിരുപ്പതി തിരുമല ക്ഷേത്രത്തിലായിരിക്കും എന്നാണ് പ്രഭാസ് പ്രഖ്യാപിച്ചത്. പ്രിയതാരത്തിന്റെ വാക്കുകള്‍ കേട്ട ആരാധകര്‍ ആര്‍ത്തുവിളിച്ച് തങ്ങളുടെ സന്തോഷം പ്രകടമാക്കി. 

ചിത്രത്തിലെ നായികയായ കൃതി സനോണുമായി പ്രഭാസ് ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹം പരക്കുന്നതിനിടയില്‍ വേദിയില്‍ കൃതി സനോണിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഭാസ് ഇക്കാര്യം പറഞ്ഞത്. വിവാഹവേദി വെളിപ്പെടുത്തിയെങ്കിലും ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന കാര്യം പ്രഭാസ് പറഞ്ഞതുമില്ല.

ആദിപുരുഷിന്റെ പ്രഖ്യാപനം മുതല്‍ക്കെ പ്രഭാസും കൃതി സനോണും പ്രണയത്തിലാണ് എന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു. എന്നാല്‍ കേള്‍ക്കുന്നതിലൊന്നും സത്യമില്ലെന്നാണ് കൃതി സനോണിന്റെ പ്രതികരണം.

prabhas announces his wedding venue

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES