ഈശ്വര്‍ രഘുനാഥന് എന്ന സുന്ദരന്‍ വില്ലന്‍. മലയാളി പ്രേക്ഷകര്‍ക്ക് വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ പരിചിതനാണ്. എന്നാല്‍ ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇത്. ഇപ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ തിരുമാംഗല്യം എന്ന മേഘ സല്മാന് സീരിയലിലെ കിടിലന്‍ വില്ലനായി തിളങ്ങി നില്ക്കുന്ന ഈശ്വറിന്റ സ്വകാര്യ ജീവിതമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടി രേഖാ രതീഷുമായുള്ള സൗഹൃദത്തിനു പിന്നാലെയാണ് ഈശ്വറിന്റെ ജീവിതവും ആരാധകര്‍ക്കിടയിലേക്ക് എത്തിയിരിക്കുന്നത്. നേരത്തെ വിവാഹം കഴിച്ചിട്ടുള്ള നടനാണ് ഈശ്വര്‍ രഘുനാഥന്. 2016ലായിരുന്നു തമിഴ് നടി ജയശ്രീയുമായുള്ള വിവാഹം. ആദ്യ വിവാഹം വേര്‍പിരിഞ്ഞു നില്ക്കുന്ന സമയത്താണ് ജയശ്രീയുമായി നടന് അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. പിന്നാലെ ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. എന്നാല്‍ ആ ദാമ്പത്യ ജീവിതം അത്ര സുഖരമായിരുന്നില്ല. വിവാഹം കഴിഞ്ഞ് നാലു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ജയശ്രീ ഈശ്വറിനെതിരെ പൊലീസില്‍ കേസ് നല്‍കിയിരുന്നു.
അന്ന് ഈശ്വര്‍ അഭിനയിച്ചിരുന്ന 'ദേവതയായി കണ്ടേന്' എന്ന ചിത്രത്തിലെ സഹനടി നടി മഹാലക്ഷ്മിയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തായിരുന്നു ജയശ്രീയുടെ പരാതി. മാത്രമല്ല, മഹാലക്ഷ്മിയുമായി ഈശ്വറിന് വിവാഹേതര ബന്ധമുണ്ടെന്നും അമ്മയുടെ പേരിലുള്ള ഫ്ലാറ്റ് വാങ്ങുന്നതിനായി ഇശ്വര് തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുപോയെന്നും മദ്യപിച്ചിരിക്കുമ്പോള്‍ ശാരീരികമായി ആക്രമിച്ചതായും എല്ലാം ജയശ്രീ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, ഈശ്വറിന്റെ മാതാപിതാക്കള്‍ ഒരിക്കലും തനിക്കുവേണ്ടി നിലകൊണ്ടിട്ടില്ലെന്നും ജയശ്രീ പറഞ്ഞിരുന്നു. ഗാര്‍ഹിക പീഡനത്തിനും തന്റെ ഭര്‍ത്താവ് നാല് വയസുള്ള മകളെയും പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് ജയശ്രീ റാവു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നാലെ ജയശ്രീയുടെ പരാതിയെത്തുടര്‍ന്ന് ഈശ്വര്‍ രഘുനാഥനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍, ജാമ്യം ലഭിച്ച ശേഷം, ഈശ്വര്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ, ആക്രമണം, ബാലപീഡനം എന്നീ കുറ്റങ്ങള്‍ നിഷേധിക്കുകയായിരുന്നു. മകളെ ഈ വിഷയത്തില്‍ വലിച്ചിഴക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഭാര്യയില്‍ നിന്നും കുറച്ച് പണം വാങ്ങിയതായും അവര്‍ ഒരുമിച്ച് താമസിക്കുന്ന വീട് അച്ഛന് സമ്മാനമായി നല്‍കിയതാണെന്നും മാതാപിതാക്കളുടെ സ്വത്തിലും കാറുകളിലും ഭാര്യക്ക് കണ്ണുണ്ടെന്നും ആദ്യ വിവാഹത്തിലും അവര്‍ അങ്ങനെ തന്നെ ചെയ്തിരുന്നുവെന്നുമാണ് ഈശ്വര്‍ പറഞ്ഞത്. തുടര്‍ന്ന് മഹാലക്ഷ്മിയുമായുള്ള ഈശ്വറിന്റെ ബന്ധത്തില്‍ വിള്ളല്‍ വീഴുകയും പിന്നീടാണ് സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ രവിശങ്കറിനെ മഹാലക്ഷ്മി വിവാഹം കഴിച്ചതും. തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒതുങ്ങിയ സ്വകാര്യ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. പിന്നാലെയാണ് രേഖാ രതീഷുമായുള്ള സൗഹൃദം ചര്‍ച്ചയാകുന്നത്.
രേഖ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏകമകനൊപ്പമുള്ള ജീവിതത്തിലായിരുന്നു. അഭിനയവും സോഷ്യല്‍ മീഡിയയും ഒക്കെയായി സജീവമായിരുന്ന രേഖ മാസങ്ങള്‍ക്കു മുമ്പാണ് തന്റെ പ്രണയത്തിന്റെ സൂചനകള്‍ ആരാധകര്‍ക്കു നല്‍കിയത്.
ഭര്‍ത്താവും മക്കളും ഒക്കെയായി കുടുംബിനിയായി ജീവിക്കാന്‍ ആഗ്രഹിച്ച നടിയാണ് രേഖ രതീഷ്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ട് അങ്ങനെയൊരു ദാമ്പത്യ ജീവിതം രേഖയ്ക്ക് വിധിച്ചില്ല. കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി ഏകമകനൊപ്പം കഴിയുന്ന രേഖയ്ക്ക് ചെറിയ പ്രായത്തിലെ ജീവിതം നഷ്ടമായിരുന്നു. എങ്കിലും ഇപ്പോഴും പവര്‍ ഫുള്‍ ആയി ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. ഒപ്പം ഏകമകന് അയാന് അവന്റെ ഒപ്പം ജീവിതം കളര്‍ ആക്കവേയാണ് ഇപ്പോള്‍ തന്റെ പ്രണയ വിശേഷത്തിന്റെ സൂചനകളും രേഖ പങ്കുവച്ചിരിക്കുന്നത്. മികച്ച കൊറിയോഗ്രാഫര്‍ കൂടിയായ രേഖ കലാ കുടുംബത്തില്‍ നിന്നുമാണ് ഇന്ഡസ്ട്രിയിലേക്ക് എത്തിയത്. രേഖയുടെ അച്ഛന് രതീഷ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും അമ്മ രാധിക സിനിമ നാടക നടിയുമായിരുന്നു. മാതാപിതാക്കള്‍ വിവാഹ മോചനം നേടിയപ്പോള്‍ രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് ചേക്കേറി.
ആദ്യവിവാഹം പതിനെട്ടാം വയസിലാണ് നടക്കുന്നത്. ഒരു പെണ്‍കുട്ടി ജീവിതത്തെകുറിച്ചോ വിവാഹത്തെകുറിച്ചോ സ്വപ്നം കാണും മുന്‍പേ പ്രണയിച്ചു വിവാഹം ചെയ്യേണ്ടി വന്നു രേഖക്ക്. യൂസഫ് ആയിരുന്നു രേഖയുടെ ആദ്യ ഭര്‍ത്താവ്. പിന്നീട് വിവാഹത്തിലൂടെ സംഭവിച്ചതെല്ലാം അബന്ധം ആയിരുന്നുവെന്നും എല്ലാവര്ക്കും വേണ്ടിയിരുന്നത് തന്റെ പണമായിരുന്നുവെന്നും മനസിലാക്കിയ രേഖ ഇന്‍ഡസ്ട്രിയില്‍ സജീവം ആകുന്നതിന്റെ ഇടയില്‍ മറ്റൊരു വിവാഹം നടന്നു. നടന് നിര്‍മല്‍ പ്രകാശിനെ വിവാഹം കഴിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം രേഖയെ പാടെ തളര്‍ത്തികളഞ്ഞു. കുടുംബജീവിതം മാത്രം സ്വപ്നം കണ്ട രേഖക്ക് ജീവിതത്തില്‍ ഇപ്പോള്‍ നിധി ആയുള്ളത് ഏക മകന് ആണ്. മകന്റെ ഉയര്‍ച്ചക്ക് വേണ്ടിയാണു രേഖയുടെ ജീവിതം. നിരവധി സീരിയലുകളിലും കിടിലന്‍ വേഷങ്ങള്‍ ചെയ്യുന്ന രേഖ പരസ്പരം സീരിയലിലെ പദ്മാവതി ആയി എത്തുമ്പോള്‍ പ്രായം നായകന്റെ പ്രായത്തിനു സമം ആയിരുന്നു.