Latest News

വിവാഹം കഴിഞ്ഞ് പത്താം ദിവസം ദുബായില്‍ പോയി; ഇരുപത് വയസില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഇപ്പോഴെനിക്കുണ്ട്; മനസ്സ് തുറന്ന് നടി രശ്മി സോമന്‍

Malayalilife
topbanner
 വിവാഹം കഴിഞ്ഞ് പത്താം ദിവസം ദുബായില്‍ പോയി; ഇരുപത് വയസില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഇപ്പോഴെനിക്കുണ്ട്; മനസ്സ് തുറന്ന് നടി രശ്മി സോമന്‍

സിനിമാരംഗത്ത് നിന്നും സീരിയല്‍ രംഗത്ത് എത്തിയ നടിയാണ് രശ്മി സോമന്‍. പതിനേഴോളം ചലചിത്രങ്ങളില്‍ രശ്മി വേഷമിട്ടിട്ടുണ്ട്. നിരവധി സീരിയലുകളിലും തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എഎന്‍ നസീറും രശ്മിയും വിവാഹിതരായത്. രശ്മി നായികയായ സീരിയലുകളിലെ സംവിധായകനായിരുന്നു നസീര്‍. എന്നാല്‍ വൈകാതെ താരദമ്പതികള്‍ വിവാഹമോചിതരായി. തുടര്‍ന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷവും താരം സീരിയല്‍ അഭിനയം തുടര്‍ന്നിരുന്നു. ടി എസ് സജി സംവിധാനം ചെയ്ത പെണ്‍മനസ്സില്‍ രശ്മി അഭിനയിച്ചിരുന്നു. വീട്ടുകാര്‍ ആ സമയത്ത് താരത്തിന് വിവാഹം ആലോചിച്ചിരുന്നു. അങ്ങനെയാണ് താരം വീണ്ടും വിവാഹിതയാവുന്നത്.ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ ഗോപിനാഥിനെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ രശ്മി വിവാഹം കഴിച്ചത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം താരം ദുബായിലേക്ക് പറക്കുകയും ചെയ്തു. 2015ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. പിന്നീട് രശ്മി സിനിമാ സീരിയല്‍ രംഗത്ത് നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ വീണ്ടും തന്റെ യൂട്യുബ് ചാനലിലൂടെയാണ് താരം പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകായായിരുന്നു. ഇപ്പോള്‍ വിവാഹശേ,മുളള തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് രശ്മി.  കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

ഒരു പ്രാവിശ്യം സിനിമയിലേക്ക് വന്നവര്‍ പിന്നെ തിരികേ പോവില്ലെന്ന് രശ്മി പറയുന്നു. പോയാലും മടങ്ങി വരും. അത് അഭിനയം മാത്രമല്ല ഈ മേഖലയില്‍ മറ്റ് ജോലി ചെയ്യുന്നവരും അധികനാള്‍ മാറി നില്‍ക്കില്ല.. ഭര്‍ത്താവ് ഗോപിമേനോന്‍ ദുബായില്‍ എപ് സ്‌കോ എന്ന കമ്പനിയില്‍ റീജണല്‍ മാനേജരാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കമ്പനിയാണിത്. ഞങ്ങള്‍ രണ്ട് പേരും യാത്രകളെ സ്നേഹിക്കുന്നവര്‍. പാലക്കാടാണ് ഗോപിയേട്ടന്റെ നാട്. വിവാഹം കഴിഞ്ഞ് പത്താം ദിവസം ദുബായില്‍ പോയി. പിന്നെ യാത്രകള്‍ തുടങ്ങി. പാരീസ്, ഫിന്‍ലാന്‍ഡ്, വിയന്ന, സിംഗപൂര്‍, മലേഷ്യ, മിക്ക രാജ്യങ്ങളും കണ്ടു. പാരീസ് സ്നേഹത്തിന്റെ സിറ്റിയാണ്. യാത്രകളാണ് യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന ചിന്ത നല്‍കിയത്. ദുബായിലെ ഒരു ക്ഷേത്രത്തിന്റെ പരീക്ഷണ വീഡിയോ ആദ്യം ഇട്ടു. അത് ക്ലിക്കായി.

ഒരു വര്‍ഷമായി യൂട്യൂബില്‍ സജീവമാണ്. വേ്ളാഗറായതിനാല്‍ ദുബായില്‍ നല്ല സ്ഥലങ്ങള്‍ എവിടെയാണെന്ന് അറിയാന്‍ വേണ്ടി വിളിക്കുന്നവരുമുണ്ട്. ദുബായിലെ ജീവിതം ആദ്യത്തെ കുറച്ച് ദിവസം ബുദ്ധിമുട്ട് തോന്നി. ഏട്ടന്‍ ഓഫീസില്‍ പോയാല്‍ ഞാന്‍ ഒറ്റയ്ക്ക്. പിന്നെ പുറത്ത് പോവാന്‍ പഠിച്ചു. നല്ല സ്വാതന്ത്ര്യവും സുരക്ഷിതത്വവും നല്‍കുന്ന നഗരമാണ് ദുബായ്. ഞങ്ങള്‍ രണ്ട് പേരും ഫുഡിയാണ്. മുപ്പത്തിയഞ്ച് വര്‍ഷമായി ഗോപിയേട്ടന്‍ ദുബായില്‍. വ്യത്യസ്തമായ ഭക്ഷണം കിട്ടുന്ന സ്ഥലം അറിയാം. പുതിയ ഭക്ഷണം പരീക്ഷിക്കാറുണ്ട്. അത്യാവശ്യം വണ്ണം വെച്ചു. സിനിമയിലേക്ക് ഒരുപാട് അവസരം വന്നു. എന്നാല്‍ ചെയ്തില്ല. ഇഷ്ടമാണ് നൂറുവട്ടത്തിന് ശേഷം അഭിനയിക്കുന്നത് ലാലേട്ടന്റെ വര്‍ണപ്പകിട്ടില്‍. അത് കഴിഞ്ഞ് എന്ന് സ്വന്തം ജാനകികുട്ടിക്ക്. സീരിയല്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സിനിമ വീണ്ടും വന്നു. പിന്നേ സീരിയല്‍ മാത്രമായി. ഇനി കൂടുതല്‍ സിനിമ ചെയ്യാനാണ് ആഗ്രഹം. ഞാന്‍ പാവമല്ല. എനിക്ക് എന്റേതായ നിലപാടുകളുണ്ട്. ഞാന്‍ എന്നെ തന്നെയാണ് സന്തോഷിപ്പിക്കുക. സ്വയം സ്നേഹിക്കുന്ന വ്യക്തിയാണ്. എങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് നമ്മളെ സ്നേഹിക്കാന്‍ കഴിയൂ. ഇരുപത് വയസില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഇപ്പോഴെനിക്കുണ്ട്. അന്ന് സ്നേഹിച്ചതിനെക്കാള്‍ കൂടുതല്‍ ഞാന്‍ ഇപ്പോള്‍ എന്നേ സ്നേഹിക്കുന്നു എന്നും രശ്മി പറയുന്നു. 

Read more topics: # reshmi soman,# shares about,# her life after,# marriage
reshmi soman shares about her life after marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES