Latest News

ഷീലയെ ഒന്നു കെട്ടിപിടിക്കാന്‍ വേണ്ടി അമേരിക്കയില്‍ നിന്നും വന്നയാള്‍ ചെയ്തത്..! ഒരിക്കലും മറക്കാനാകാത്ത അനുഭവം പറഞ്ഞ് താരം

Malayalilife
 ഷീലയെ ഒന്നു കെട്ടിപിടിക്കാന്‍ വേണ്ടി അമേരിക്കയില്‍ നിന്നും വന്നയാള്‍ ചെയ്തത്..! ഒരിക്കലും മറക്കാനാകാത്ത അനുഭവം പറഞ്ഞ് താരം

ലയാള സിനിമയിലെ ഏറ്റവും സീനിയര്‍ നടിമാരില്‍ ഒരാളാണ് ഷീല. 1962 ല്‍ വെള്ളിത്തിരയില്‍ തന്റെ സാന്നിധ്യം അറിയിച്ച താരം പിന്നീട് മലയാള സിനിമയില്‍ തിളങ്ങുകയായിരുന്നു. നസീറും സത്യനുമൊക്കെ തിളങ്ങിനില്‍ക്കുന്ന സമയം അവരെക്കാള്‍ പ്രതിഫലം താന്‍ വാങ്ങിയിട്ടുണ്ടെന്ന് അടുത്തിടെയുള്ള ഷീലയുടെ തുറന്നുപറച്ചില്‍ ഏറെ വൈറലായിരുന്നു. ഇപ്പോള്‍ സിനിമയില്‍ നേരിട്ട വേറിട്ട ഒരു അനുഭവമാണ് ഷീല പങ്കുവച്ചിരിക്കുന്നത്.

1962 ല്‍ വെള്ളിത്തിരയില്‍ തന്റെ സാന്നിധ്യം അറിയിച്ച ഷീല മലയാള സിനിമയിലെ ശക്തയായ നായികയായിരുന്നു. മികച്ച നടിക്കുന്ന പുരസ്‌കാരങ്ങള്‍ പലവട്ടം നടിയെ തേടിയെത്തിയിട്ടുണ്ട്. ഷീലയെ ഒരു നോക്ക് കാണാന്‍ ഷൂട്ടിങ്ങ് സെറ്റുകളില്‍ ആരാധകര്‍ നിറയുമായിരുന്നു. സിനിമാരംഗത്ത് തനിക്ക് നേരിട്ട അനുഭവങ്ങള്‍ പലപ്പോഴായി നടി ഷീല തുറന്നു പറഞ്ഞിട്ടുണ്ട്. തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ എടുക്കാന്‍ വന്ന കാര്യം ഒരു അഭിമുഖത്തില്‍ ഷീല വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷീല നായികവേഷങ്ങളില്‍ തിളങ്ങി പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം നടന്നത്.  തന്റെ നല്ല യൗവനകാലത്ത് ഒരിക്കല്‍ തനിക്കൊപ്പം ആദ്യരാത്രി അഭിനയിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ പിടിച്ച അനുഭവമാണ് ഷീല വെളിപ്പെടുത്തിയത്

ഒരിക്കല്‍ അമേരിക്കയില്‍ നിന്നും സിനിമ നിര്‍മ്മിക്കാനായി പണക്കാരനായ ഒരാള്‍ ഷീലയെ സമീപിച്ചു. സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും താന്‍ തന്നെയാണെന്നും അയാള്‍ പറഞ്ഞു. അഡ്വാന്‍സായി പകുതി കാശ് തരികയും ചെയ്തിരുന്നു. ആദ്യം ഒരു പാട്ട് റെക്കോഡ് ചെയ്തു. അതിന്റെ ഷൂട്ടിങ് എവി എം സ്റ്റുഡിയോയില്‍ വച്ചായിരുന്നു. അടുത്ത ദിവസം ഒരു ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് അയാള്‍ പറഞ്ഞു. ഇത്തരം രംഗങ്ങള്‍ സിനിമയില്‍ പതിവാണല്ലോ. അതിനാല്‍ താന്‍ സമ്മതിച്ചുവെന്ന് ഷീല പറഞ്ഞു.

സീനിന്റെ പൂര്‍ണതയ്ക്കായി പൂക്കള്‍ വിതറിയ കട്ടിലൊക്കെ തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് അയാള്‍ വന്ന് കെട്ടിപ്പിടിച്ചു. മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കും. എന്നോട് ഒപ്പം കിടക്കാന്‍ പറയും. എന്നിട്ട് കെട്ടിപ്പിടിക്കും. എന്തോ പന്തികേട് മണത്തെങ്കിലും ഇതിന്റെ ഗുട്ടന്‍സ് ഷീലയടക്കം യൂണിറ്റില്‍ എല്ലാവരും മനസ്സിലാക്കിയത് അടുത്ത ദിവസമാണ്.

അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോള്‍ നായകനായ സംവിധായകനെ കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ചശേഷം അയാള്‍ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിയതായി ഷീല പറയുന്നു.

അയാളെ പിന്നെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല.. എന്നാല്‍ ഷീലയെ കെട്ടിപിടിക്കാന്‍ വേണ്ടി അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു ഒരു സിനിമ നിര്‍മ്മിക്കുക എന്നത്. ഇക്കാര്യം പിന്നീട് സെറ്റിലുള്ളവരെല്ലാം പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞതെന്നുമാണ് ഷീല പറയുന്നത്. സിനിമയില്‍ നിന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുണ്ടെന്ന് പറഞ്ഞാണ് ഇക്കാര്യം നടി വ്യക്തമാക്കിയത്.

Read more topics: # sheela,# about her fan,# malayalam movie
sheela about her fan malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES