Latest News

തീയറ്ററില്‍ പൊട്ടിച്ചിരിപ്പിച്ച ഷറഫുദീന്‍ ചിത്രം 'മധുവിധു' മെയ് 22 മുതല്‍ സോണി ലിവില്‍ 

Malayalilife
 തീയറ്ററില്‍ പൊട്ടിച്ചിരിപ്പിച്ച ഷറഫുദീന്‍ ചിത്രം 'മധുവിധു' മെയ് 22 മുതല്‍ സോണി ലിവില്‍ 

ഈ വേനല്‍കാലത്ത്, ചിരിയും കുടുംബബന്ധങ്ങളും കോര്‍ത്തിണക്കി പ്രേക്ഷകഹൃദയം കീഴടക്കിയ ഫാമിലി എന്റര്‍ടൈനറായ 'മധുവിധു' സോണി ലിവ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം മെയ് 22 മുതല്‍ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.

ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ  ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന 'അമ്മു'വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാര്‍ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളെ ഹാസ്യത്തിന്റെയും വികാരങ്ങളുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രം, ദാമ്പത്യജീവിതത്തിലെ പരസ്പര സ്‌നേഹവും  സഹനവും ഹൃദയസ്പര്‍ശമായി അവതരിപ്പിക്കുന്നു.

പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. 

ജഗദീഷ്, സായികുമാര്‍, അസീസ് നെടുമങ്ങാട്, ശ്രീജയ, അമല്‍ ജോസ്, സഞ്ജു മധു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തില്‍, പ്രൊജക്റ്റ് ഡിസൈനര്‍ - രഞ്ജിത്ത് കരുണാകരന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് എഡിറ്റര്‍- ക്രിസ്റ്റി സെബാസ്ട്യന്‍, കലാസംവിധാനം- ഔസേപ്പ് ജോണ്‍, കോസ്റ്റ്യൂം ഡിസൈനര്‍- ദിവ്യ ജോര്‍ജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്ദിരൂര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.

ലിങ്ക്: https://www.instagram.com/reel/DYMRFVfx5AC/?igsh=MXQ3YjcybjZ1amVwcA==

'മധുവിധു' മെയ് 22 മുതല്‍ സോണി ലിവില്‍ സ്ട്രീം ചെയ്യും.

Read more topics: # മധുവിധു'
madhuvidhu movie sonylive

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES