കുടുംബമായി തിരുവനന്തപുരത്ത് അവധിയാഘോഷിക്കാനെത്തി തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍; ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ ഉല്ലസിക്കുന്ന വീഡിയോ പങ്ക് വച്ച് നടി

Malayalilife
കുടുംബമായി തിരുവനന്തപുരത്ത് അവധിയാഘോഷിക്കാനെത്തി തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍; ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ ഉല്ലസിക്കുന്ന വീഡിയോ പങ്ക് വച്ച് നടി

മിഴകത്ത് ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് ശ്രിയ ശരണ്‍. തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ശ്രേയ, തമിഴ് മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. പോക്കിരി രാജ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലും സാന്നിധ്യമറിയിച്ച നടി വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്ക്കുകയാണ്.റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷം നടി വിദേശത്താണ്. ഇപ്പോളിതാ കുടുംബവുമൊത്ത് അവധിയാഘോഷിക്കാന്‍ നടി കേരളം തെരഞ്ഞെടുത്തിരിക്കുകയാണ്.

നടി തിരുവന്തപുരത്താണ് അവധി ആഘോഷിക്കാന്‍ കുടുംബവുമായി എത്തിയത്. അതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.തിരുവനന്തപുരത്തെ ഹോട്ടലില്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്ന വിഡിയോ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. 

2017ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്രയിലാണ് വിവാഹത്തിന് മുന്നെ ശ്രിയ പ്രത്യക്ഷപ്പെട്ടത്.എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേയ്ക്കിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തുന്നത്. ധനുഷ് ചെയ്ത വേഷത്തില്‍ വെങ്കിടേഷ് എത്തുമ്പോള്‍ മഞ്ജു വാരിയറിന്റെ റോളിലാണ് ശ്രിയ എത്തുന്നത്.

Read more topics: # ശ്രിയ ശരണ്‍
shreya saran bikkini in tvm

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES