Latest News

കളിപ്പാട്ടങ്ങളുമായിട്ടുള്ള തിരക്ക് കഴിഞ്ഞതിന് ശേഷം അവള്‍ തന്നെ സ്വയം എഴുതിയതാണിത്; അലംകൃത ഇംഗ്ലീഷിലെഴുതിയ കുറിപ്പ് പങ്കുവച്ച് സുപ്രിയ

Malayalilife
 കളിപ്പാട്ടങ്ങളുമായിട്ടുള്ള തിരക്ക് കഴിഞ്ഞതിന് ശേഷം അവള്‍ തന്നെ സ്വയം എഴുതിയതാണിത്; അലംകൃത ഇംഗ്ലീഷിലെഴുതിയ കുറിപ്പ് പങ്കുവച്ച് സുപ്രിയ

ടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൃഥ്വിക്ക് കൊടുക്കുന്ന പരിഗണന പ്രേക്ഷകര്‍ ഭാര്യയ്ക്കും മകള്‍ക്കും നല്‍കാറുണ്ട്. പൃഥ്വി ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ് സമയം ചിലവിടുന്നത്. മകള്‍ അലംകൃത ഇപ്പോള്‍ അച്ഛനെ ്ടുത്തുകിട്ടിയ സന്തോഷത്തിലാണ്. കൊറോണക്കാലത്ത് മകള്‍ വരച്ച ചിത്രങ്ങളും മറ്റും ആരാധകര്‍ക്കായി സുപ്രിയയും പൃഥ്വിരാജും പങ്കുവയ്ക്കാറുണ്ടായിരുന്നു. അലംകൃതയുടെ ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് ഇരുവരും പങ്കുവയ്ക്കാറുള്ളത്. മുഖം വ്യക്തമായി കാണാന്‍ സാധിക്കാച്ച ചിത്രങ്ങള്‍ പങ്കുവയ്ക്കാത്ത പൃഥ്വിരാജിനോട് പ്രേക്ഷകര്‍ പലപ്പോഴും പരിഭവവും പറയാറുണ്ട്. മകളുടെ ആറാം പിറന്നാളിന് അല്ലിയുടെ മുഖം വ്യക്തമാക്കുന്ന ചിത്രം ഇവര്‍ പങ്കുവച്ചിരുന്നു.

ആലി എന്ന് വിളിക്കുന്ന മകള്‍ അലംകൃതയുടെ കഴിവുകള്‍ പുറംലോകത്തെ താരദമ്പതിമാര്‍ കാണിക്കുന്നതും പതിവാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ജന്മാഷ്ടമി ദിനത്തില്‍ അലംകൃത വരച്ച കൃഷ്ണന്റെ ചിത്രം പൃഥ്വി പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ കൊറോണയെ കുറിച്ച് മകളെഴുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. 'പ്രിയപ്പെട്ട കുട്ടികളെ, മുതിര്‍ന്നവരെ... ഇപ്പോള്‍ കൊവിഡ് 19 വളരെ വളരെ ശക്തിയിലാണ്. കൊവിഡ് 19 നെ തടയാന്‍ നിങ്ങള്‍ക്ക് കഴിയുന്ന കാര്യം ഒരു ശാസ്ത്രഞ്ജനെ കണ്ടെത്തുക എന്നതാണ്. ഇത് കൂടി വരുമ്പോള്‍ അകത്ത് തന്നെ ഇരിക്കണം. ഒരു ആര്‍മിയെ കണ്ടെത്തി പോരാടണം. കൊവിഡ് 19 ന്റെ കാലഘട്ടത്തില്‍ നമ്മള്‍ ധൈര്യമായിരിക്കണം. ആരോഗ്യമുണ്ടാവുന്ന ഭക്ഷണങ്ങളും ജ്യൂസും കുടിക്കണം.

 നമ്മള്‍ ധീരരും ശക്തരുമാണ്, എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു. ബൈ...' എന്നുമാണ് അലംകൃത ഒരു പേപ്പറില്‍ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയിരിക്കുന്നത്.  നമ്മളില്‍ ഭൂരിഭാഗം പേരും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുമ്പോള്‍ കൊവിഡ് നമ്മുടെ കുട്ടികളുടെ മനസില്‍ എത്രത്തോളം പതിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുകയാണ്. ആലി മറ്റൊരു കൊവിഡ് കുറിപ്പ് കൂടി തയ്യാറാക്കിയിരിക്കുകയാണ്. അവളുടെ കളിപ്പാട്ടങ്ങളുമായിട്ടുള്ള തിരക്ക് കഴിഞ്ഞതിന് ശേഷം അവള്‍ തന്നെ സ്വയം എഴുതിയതാണിത്. വൈകാതെ നമുക്ക് ഒരു വാക്‌സിന്‍ ലഭിക്കുമെന്നും കുട്ടികള്‍ അവരുടെ പതിവ് ജീവിതത്തിലേക്ക് മടങ്ങി പോവുമെന്നും പ്രതീക്ഷിക്കാം' എന്നുമാണ് മകളുടെ എഴുത്ത് പോസ്റ്റ് ചെയ്ത് കൊണ്ട് സുപ്രിയ അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.


 

supriya shares a note written by ally

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES