Latest News

വിനിതിന്റെ കൈപിടിച്ച് ശ്രീനിവാസനെത്തി; വേദിയിലിരുന്നത് ദാസനും വിജയനും ഒന്നിച്ച്; താരനിബിഡമായി വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹം; യുവ ചലച്ചിത്ര നിര്‍മ്മാതാവ് വരണമാല്യം ചാര്‍ത്തിയത് സംരംഭക കൂടിയായ അദ്വൈതയെ

Malayalilife
വിനിതിന്റെ കൈപിടിച്ച് ശ്രീനിവാസനെത്തി; വേദിയിലിരുന്നത് ദാസനും വിജയനും ഒന്നിച്ച്; താരനിബിഡമായി വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹം; യുവ ചലച്ചിത്ര നിര്‍മ്മാതാവ് വരണമാല്യം ചാര്‍ത്തിയത് സംരംഭക കൂടിയായ അദ്വൈതയെ

ലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യവും യുവ സംരംഭകയായ അദ്വൈത ശ്രീകാന്ത് തമ്മിലുള്ള വിവാഹമായിരുന്നു ഇന്ന്.ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന സ്റ്റുഡിയോയുടെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. സിനിമാതാരങ്ങളെല്ലാം പങ്കെടുത്ത വിശാഖിന്റെ നിശ്ചയത്തിന്റെ ദൃശ്യങ്ങള്‍ ഇതിനുമുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ഇപ്പോളിതാ താരനിബിഡമായ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നറയുന്നത്.

മോഹന്‍ലാലും ശ്രിനീവാസനും അടക്കം താരങ്ങള്‍ അണിനിരന്ന് ചടങ്ങായിരുന്നു നടന്നത്.മോഹന്‍ലാല്‍, ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍?ഗീസ്, വിനീത് ശ്രീനിവാസന്‍, എംജി ശ്രീകുമാര്‍, വിധു പ്രതാപ്, റഹ്മാന്‍ ഉള്‍പ്പടെ നിരവധി പേര്‍ സകൂടുംബമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അവശതകളെ മാറ്റിവെച്ച്, വിനീതിന്റെ കയ്യും പിടിച്ച് ശ്രീനിവാസന്‍ വിവാഹ വേദിയില്‍ എത്തിയതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.

ഈ വര്‍ഷം ഓഗസ്റ്റിലാണ് വിശാഖിന്റെ വിവാഹ നിശ്ചയം നടന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലവ് ആക്ഷന്‍ ഡ്രാമ'യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്. അജു വര്‍ഗീസിനൊപ്പം ആരംഭിച്ച ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന ബാനറിലൂടെയായിരുന്നു ഇത്. പിന്നീട് സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനര്‍ നിര്‍മ്മിച്ചു. ധ്യാന്‍ ഈ ചിത്രത്തിലെ നിര്‍മ്മാണ പങ്കാളിയായി. 

ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ മെറിലാന്‍ഡിന്റെ പേരില്‍ത്തന്നെ പുതിയ നിര്‍മ്മാണ കമ്പനി വിശാഖ് ആരംഭിക്കുക ആയിരുന്നു. സിനിമാ നിര്‍മ്മാണത്തിനൊപ്പം തിരുവനന്തപുരത്ത് തിയറ്ററുകളും ഈ ഗ്രൂപ്പിന് ഉണ്ട്. ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തിയറ്ററുകളാണ് ഇവരുടെ ഉടമസ്ഥതയില്‍ ഉള്ളത്.

പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ സിനിമ ആയിരുന്നു ഹൃദയം. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും നായികമാരായി എത്തിയ ചിത്രം ബോക്‌സ് ഓഫീസിലും മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. രണ്ട് കൊല്ലം മുമ്പ് വിനീതും താനും കണ്ട സ്വപ്നമാണ് 'ഹൃദയം'എന്നായിരുന്നു വിശാഖ് ചിത്രത്തിന്റെ റിലീസ് വേളയില്‍ വിശാഖ് പറഞ്ഞത്. 

വിവാഹതലെന്ന് താരനിബിഢവും  ആർഭാടം നിറഞ്ഞ ചടങ്ങുമായിരുന്നു  രാത്രി നടന്നത്. മോഹൻലാൽ, ദിലീപ്, കല്യാണി പ്രിയദർശൻ, മണിയൻപിള്ള രാജു, നിരഞ്ച് രാജു, ലിസി പ്രിയദർശൻ, ജോണ് ബ്രിട്ടാസ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, വിധു പ്രതാപ് , ദീപ്തി വിധു തുടങ്ങി മലയാള സിനികയിലെയും മാധ്യമ ലോകത്തെയും ഒന്നടങ്കം ചടങ്ങിൽ കാണാം. 

എന്നാൽ ചടങ്ങിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്നത് താരപത്നിമാരാണ്. ഗായകൻ വിധുവിന്റെ ഭാര്യ ദീപ്തിയും വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയും സ്റ്റേജ് ഇളക്കിമറിച്ചു. ആർഭാടം നിറഞ്ഞ സ്റ്റേജിൽ ആസിഫ് അലിയുടെ ഭാര്യ സമയും ദുൽഖറിന്റെ ഭാര്യ അമാലും കൂടി എത്തിയതോടെ ചടങ്ങ് പൊടിച്ചു. അജു വർഗീസിന്റെ നാല് മക്കളും കൂടി എത്തിയതോടെ ആവേശമായി മാറുകയായിരുന്നു. റീസെപ്‌ഷൻ വൈകുന്നേരം 6 മാണി മുതൽ ഗിരീദീപം കോണ്വെന്റിൻ സെന്ററിൽ വെച്ച് നടക്കും.

 

 

visakh subramaniam got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES