നടന്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി പ്രചരണം നടക്കുകയാണെന്ന് സംവിധായകന്‍ വി കെ പ്രകാശ്. താന്‍ സംവിധാനം ചെയ്യുന്ന ലൈവ് എന്ന പുതിയ ചിത്രത്തിന്റെ ക്രൂവിന്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ഇത് നടത്തുന്നതെന്നും അവര്‍ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും വി കെ പ്രകാശ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വി കെ പ്രകാശിന്റെ പ്രതികരണം.
കുറിപ്പ് ഇങ്ങനെ:
ഞാന്‍ സംവിധാനം ചെയ്യുന്ന LIVE സിനിമയുടെ crew ന്റെ ഭാഗമല്ലാത്ത
ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് നമ്മുടെ സിനിമയില്‍ വളരെ സഹകരിച്ച് വര്‍ക്ക് ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ എന്ന ആര്‍ട്ടിസ്റ്റ്‌നെ പറ്റി ഇല്ലാത്തതും അപകീര്‍ത്തി പെടുത്തുന്നതും ആയ പ്രചരണം നടത്തുന്നതായി കേട്ടറിഞ്ഞു. ഇത് തികച്ചും അസത്യ പ്രചരണം ആണ്.നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും , കഥാപാത്രത്തെ കൃത്യമായ രീതിയില്‍ ആവിഷ്‌കരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നടന്‍ അനവസരത്തില്‍ എന്ത് ലക്ഷ്യംവച്ചാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നതെന്ന്
എനിക്കു മനസ്സിലായിട്ടില്ല..ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെ . ??
ഒരു അഭിമുഖത്തിനിടെയായിരുന്നു രഞ്ജു രഞ്ജുമാര്‍ ഷൈന്‍ ടോം ചാക്കോയെ വിമര്‍ശിച്ചത്. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന പരിഗണനപോലും നല്‍കാതെ അല്‍പവസ്ത്രധാരിയായി നടക്കുകയും ഷോട്ടിനിടയില്‍ നിന്ന് ഓടിപ്പോകുകയും ചെയ്യുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ എന്നായിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ആരോപണം.ഷൈന്‍ സെറ്റില്‍ മോശമായി പെരുമാറുകയും കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ട്ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ചെയ്യുമെന്നും ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടു പോയിട്ട് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ് എന്നാണ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞത്.