ന്നാ താന്‍ കേസ് കൊട് സിനിമയുടെ വിജയാഘോഷത്തില്‍ താരമായി കുഞ്ചാക്കോയും മകന്‍ ഇസഹാക്കും; താരത്തിന്റെ പിറന്നാള്‍ ആഘോഷവും വിജയാഘോഷത്തിനൊപ്പം ഒരുക്കി അണിയറക്കാര്‍;  ഇസഹാക്ക് നിറഞ്ഞ് നിന്ന വീഡിയോ സോഷ്യല്‍മഡീയയില്‍ വൈറലാകുമ്പോള്‍

Malayalilife
 ന്നാ താന്‍ കേസ് കൊട് സിനിമയുടെ വിജയാഘോഷത്തില്‍ താരമായി കുഞ്ചാക്കോയും മകന്‍ ഇസഹാക്കും; താരത്തിന്റെ പിറന്നാള്‍ ആഘോഷവും വിജയാഘോഷത്തിനൊപ്പം ഒരുക്കി അണിയറക്കാര്‍;  ഇസഹാക്ക് നിറഞ്ഞ് നിന്ന വീഡിയോ സോഷ്യല്‍മഡീയയില്‍ വൈറലാകുമ്പോള്‍

ലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോയെ പോലെ മകന്‍ ഇസഹാക്കും ഇപ്പോള്‍ താരമായി മാറുകയാണ്.ഇപ്പോള്‍ താരത്തിന്റെയും താരത്തിന്റെയും മകന്‍ ഇസഹാക്കിന്റെയും ഒരു വീഡിയോ വൈറലാകുന്നു. ചാക്കോച്ചന്റേതായി അവസാനം തിയറ്ററുകളില്‍ ഇറങ്ങിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ഇതിന്റെ സക്‌സസ് ആഘോഷത്തില്‍ എത്തിയപ്പോള്‍ ആയിരുന്നു ഈ രസകരമായ സംഭവം നടന്നത്. 

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ചാക്കോച്ചന്റെ പിറന്നാളായിരുന്നു. ഇവിടെ ഈ ആഘോഷത്തിനിടെ എല്ലാവരും കൂടി ചാക്കോച്ചന് ഒരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ്. അവിടെ കേക്ക് കട്ട് ചെയ്യുന്ന സമയം ഇസഹാക്കിനെ തേടി അവിടെ തമാശ രൂപ ചില കാര്യങ്ങള്‍ ഒപ്പിക്കുകയാണ് ചാക്കോച്ചന്‍. 'എന്റെ മകന്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബനെ ആരെങ്കിലും കണ്ടെങ്കില്‍ ദയവുചെയ്ത് ഈ സ്റ്റേജിലോട്ട് ഒന്ന് വിടണം. ഇസഹാക്ക് ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്റ്റേജിലേക്ക് വരാന്‍ ഞാന്‍ താല്പര്യപ്പെടുന്നു'.. എന്നാണ് തമാശ രൂപേടെ മൈക്കിലൂടെ ചാക്കോച്ചന്‍ പറഞ്ഞത്. 

വേദിയിലേക്ക് ഭാര്യ പ്രിയയെയും അമ്മയെയും വിളിച്ചിരുന്നു. അതോടൊപ്പം ഇസഹാക്കിനെ കാണാതായപ്പോഴാണ് കേക്ക് മുറിക്കുന്നത് പോലും നിര്‍ത്തിവച്ചുകൊണ്ട് ചാക്കോച്ചന്‍ ഇസഹാക്കിനെ അന്വേഷിച്ച് ഇറങ്ങിയത്. അവസാനം അവിടെ ഉണ്ടായിരുന്ന ഏതോ ഒരു വ്യക്തി ഇസഹാക്കിനെ എടുത്ത് വേദിയിലേക്ക് എത്തിക്കുകയായിരുന്നു. വേദിയിലേക്ക് വരാന്‍ ഇസഹാക്ക് ആദ്യം മടി കാണിച്ചു. അപ്പോള്‍ 'നിന്റെ അപ്പനാടാ പറയുന്നേ വേദിയിലേക്ക് വാടാ' എന്ന് ചാക്കോച്ചന്‍ പറയുകയും അവിടെയുള്ളവരൊക്കെ പൊട്ടിച്ചിരിക്കുകയും ചെയ്തു

പിന്നീട് ഇസഹാക്കിനെ കയ്യിലെടുത്തു കൊണ്ടായിരുന്നു ചാക്കോച്ചന്‍ കേക്ക് മുറിച്ചത്. അതുപോലെ ഈ ആഘോഷത്തിന് കാറില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ആരാധകര്‍ ഇസഹാക്കിന്റെ പുറകെയാണ്. അപ്പനും മകനും ഒരേ നിറത്തിലുള്ള വസ്ത്രവും ഒരേ രീതിയിലെ വസ്ത്രവുമായി ഞാന്‍ ആയിരുന്നു ഈ ആഘോഷത്തിന് എത്തിയത്. ഇസഹാക്കിന് ഒരു കുട്ടി കറുത്ത കണ്ണാടി കൂടി ചാക്കോച്ചന്‍ നല്‍കി. രണ്ടുപേരും നല്ല അടിപൊളി ലുക്കിലാണ് എത്തിയതെന്നും ഇതാണ് അപ്പന്‍ മകന്‍ കോമ്പോ എന്നൊക്കെ ആരാധകര്‍ വിശേഷിപ്പിച്ചു. 

ന്നാ താന്‍ കേസ് കൊട്എന്ന ചിത്രത്തിന്റെ 50-ാം ദിനാഘോഷം നടന്നത് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍വച്ചായിരുന്നു. കൊറോണയ്ക്ക് ശേഷം ഇത്തരം ആഘോഷപരിപാടികള്‍ ഏതാണ്ട് നിലച്ചിടത്തുനിന്നാണ് ഈ ചിത്രത്തിന്റെ ആഘോഷപരിപാടികള്‍ അരങ്ങേറിയത്.തലശ്ശേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നാണ് കുഞ്ചാക്കോ ബോബന്‍ ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.

 

50th day celebration of movie nna than case kodu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES