Latest News

ഇനി അങ്ങോട്ട് ചിത്രം എടുത്തവര്‍ക്കും അഭിനയിച്ചവര്‍ക്കും ദുരിതമായിരിക്കും; ട്രാന്‍സ് ടീമിനെതിരെ ശാപവാക്കുകളുമായി പാസ്റ്റര്‍

Malayalilife
ഇനി അങ്ങോട്ട് ചിത്രം എടുത്തവര്‍ക്കും അഭിനയിച്ചവര്‍ക്കും ദുരിതമായിരിക്കും;  ട്രാന്‍സ്  ടീമിനെതിരെ ശാപവാക്കുകളുമായി പാസ്റ്റര്‍

സമൂഹത്തില്‍ രോഗശാന്തിയുടെ പേരില്‍ നടക്കുന്ന് ശുശ്രൂഷയുടെ തട്ടിപ്പുകളെ പുറം ലോകത്തെ എത്തിച്ച ചിത്രമായിരുന്നു ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയ ട്രാന്‍സ്. ചിത്രത്തിന്റെ ഭാഗമായ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും 'ശപിക്കുന്ന'  ഒരു പാസ്റ്ററുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു.

പാസ്റ്റേഴ്‌സിന്റെ പേരില്‍ സിനിമ എടുക്കുന്നത് സിനിമയ്ക്ക് എടുക്കാന്‍ കഥ ഇല്ലാതായതു കൊണ്ടാണ് എന്നായിരുന്നു പാസ്റ്ററില്‍ നിന്നും ഉയര്‍ന്ന വാദം.എന്നാല്‍ ഇങ്ങനെ ചെയ്തതു കൊണ്ടു തന്നെ തങ്ങള്‍ക്ക് യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നും  ഇനി അങ്ങോട്ട് ചിത്രം എടുത്തവര്‍ക്കും അഭിനയിച്ചവര്‍ക്കും ദുരിതമായിരിക്കുമെന്നും എന്നും പാസ്റ്റര്‍ വീഡിയോയില്‍  പറയുന്നു.

'ജീവനോടെ ഇല്ലാത്ത ദിനോസറിന്റെ പേരില്‍ സിനിമയെടുത്ത് സംവിധായകനും നിര്‍മ്മാതാവും കുറേ കാശുണ്ടാക്കി. സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്‌സാണ് വിഷയം. നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍ ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ, തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും' എന്നും വിഡിയോയില്‍ പാസ്റ്റര്‍ പറയുന്നു.

 

A Pastor with curses against trance team

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES