Latest News

ഈ വഴി ഒഴികിവരും...തണുതണുത്ത കാറ്റിലെ മലര്‍മണമോ...; ജാക്ക് ഡാനിയലിലെ ദിലീപ് അഞ്ജു കുര്യന്‍ ജോഡികളുടെ പ്രണയഗാനത്തിന്റെ ടീസര്‍ പുറത്ത്

Malayalilife
ഈ വഴി ഒഴികിവരും...തണുതണുത്ത കാറ്റിലെ മലര്‍മണമോ...; ജാക്ക് ഡാനിയലിലെ ദിലീപ് അഞ്ജു കുര്യന്‍ ജോഡികളുടെ പ്രണയഗാനത്തിന്റെ ടീസര്‍ പുറത്ത്

ലയാളത്തിന്റെ ജനപ്രിയ താരം ദിലീപും തമിഴകത്തിന്റെ ആക്ഷന്‍ ഹീറോ അര്‍ജുനും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. 'ഈ വഴി ഒഴികിവരും...തണുതണുത്ത കാറ്റിലെ മലര്‍മണമോ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനം ഇന്ന് വൈകിട്ട് 5 മണിയ്ക്ക് റിലീസ് ചെയ്യും.

ഹരിചരനും പവിത്ര മേനോനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പര്‍ന്നിരിക്കുന്നു. 2007 ല്‍ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഞാന്‍ പ്രകാശനില്‍ നായികയായി എത്തിയ അഞ്ജു കുര്യന്‍ ദിലീപിന്റെ ജോടിയാകുന്നു. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് നിര്‍മാണം.

ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍.


 

ACK DANIEL Malayalam Movie Ee Vazhi Audio Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES