മനസ്സ് നിറഞ്ഞ് ചിരിക്കാന്‍ കുറെയേറെ സമ്മാനിച്ച പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രമായ 'ആനന്ദം പരമാനന്ദം' ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മലയാളി പ്രേക്ഷകര്‍ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ തന്റെ തൂലികയില്‍ നിന്നും സമ്മാനിച്ചിട്ടുള്ള എം. സിന്ധു രാജിന്റെ രചനയില്‍ ചിത്രത്തിന്റെ സംവിധാനം ഷാഫിയാണ്.
ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇവര്‍ക്ക് പുറമേ അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ.പി. ഉണ്ണികൃഷ്ണന്‍, നിഷ സാരംഗ്, അനഘ നാരായണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.മനോജ് പിള്ളൈ ക്യാമറയും ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
എഡിറ്റിംഗ് - സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സന്‍ പൊടുത്താസ്, ആര്‍ട്ട് ഡയറക്ടര്‍ - അര്‍ക്കന്‍ എസ്. കര്‍മ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്സ് - മനു മഞ്ജിത്, ഗായകര്‍ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പി.ആര്‍.ഒ. - വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്, ടൈറ്റില്‍ ഡിസൈന്‍ - ടെന്‍പോയിന്റ്, ഡിസൈന്‍ - പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍സ് - ഹരി തിരുമല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - അനൂപ് സുന്ദരന്‍. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ആനന്ദം പരമാനന്ദം ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.