Latest News

കൊറോണ വൈറസ് വ്യാപനം: കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾക്ക് ഒരു കോടി 25 ലക്ഷം രൂപ സംഭാവന നൽകി പ്രിയ താരം അല്ലു അര്‍ജുന്‍

Malayalilife
കൊറോണ വൈറസ് വ്യാപനം: കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾക്ക്  ഒരു കോടി 25 ലക്ഷം രൂപ  സംഭാവന നൽകി പ്രിയ താരം  അല്ലു അര്‍ജുന്‍

തെലുങ്കിലെ സൂപ്പർ താരമാണ് അല്ലുഅർജുൻ. പ്രതിവർഷം താരത്തിന്റെതായി പുറത്തിറങ്ങാറുള്ളത് ഒരു ചിത്രം മാത്രമാണ്. കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ഈ താരത്തിന് പ്രേക്ഷക മനസ്സ് കീഴടക്കാനും സാധിച്ചിരുന്നു. ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലുവിന്റെ കരിയറിന് വലിയ മാറ്റം സംഭവിച്ചത്. എന്നാൽ ഇപ്പോൾ കൊറോണ വൈറസ് വ്യാപനം നടക്കുന്ന സാഹചര്യത്തിൽ  കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് ഒരു കോടി 25 ലക്ഷം രൂപ വാഗ്ദാനം നല്‍കിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.

പ്രളയകാലത്തും കേരളത്തെ സഹായിക്കാൻ ഈ താരം മുൻപന്തിയിൽ നിൽക്കുകയും ചെയ്തിരിന്നു. കൊറോണ ഭീഷണിയില്‍ സിനിമാ ഇന്‍‍ഡസ്ട്രി നിശ്ചലമായപ്പോള്‍ കേരളത്തിലെ ഫെഫ്ക ജീവനക്കാര്‍ക്ക് സഹായം നല്‍കാമെന്ന് താരം വാഗ്‌ദാനം നൽകിയിരുന്നു. യുവാക്കൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തിയ താരമാണ് അല്ലുഅർജുൻ. വിജയ് സേതുപതി, വിജയ്, സൂര്യ, കാര്‍ത്തി , പവന്‍ കല്യാണ്‍, രാം ചരണ്‍ എന്നിങ്ങനെ നിരവധി താരങ്ങളാണ് സഹായവാഗ്ദാനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് അല വൈകുന്ദപുരംലോയാണ്.  ഡാന്‍സും ഫൈറ്റുമെല്ലാമുളള സിനിമകള്‍ ചെയ്യാന്‍ തനിക്ക് പ്രചോദനമാകാറുളളത് ആരാധകര്‍ തന്നെയാണെന്നും ഒരിക്കൽ അല്ലു ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കുകയും ചെയ്‌തു.

Actor Allu Arjun has donated Rs 1 crore 25 lakh to states including Kerala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES