Latest News

ഉത്തരം നേരത്തെ എഴുതി വച്ച് ആണ് പലരും ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത്;അതിന് ഇടയില്‍ മനുഷ്വത്വം എന്നൊന്നില്ല; കള്ളം പ്രചരിപ്പിക്കുന്ന മീഡിയകളോട് തിരുത്തി പോയി പറയാന്‍ താന്‍ നില്‍ക്കുന്നില്ല;അങ്ങനെ ഞാന്‍ നിന്നാല്‍ അവരുടെ അടിമയായി പോവും; വിവാഹമോചന വാര്‍ത്തകളെക്കുറിച്ച് ബാലയുടെ പ്രതികരണം ഇങ്ങനെ

Malayalilife
ഉത്തരം നേരത്തെ എഴുതി വച്ച് ആണ് പലരും ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത്;അതിന് ഇടയില്‍ മനുഷ്വത്വം എന്നൊന്നില്ല; കള്ളം പ്രചരിപ്പിക്കുന്ന മീഡിയകളോട് തിരുത്തി പോയി പറയാന്‍ താന്‍ നില്‍ക്കുന്നില്ല;അങ്ങനെ ഞാന്‍ നിന്നാല്‍ അവരുടെ അടിമയായി പോവും; വിവാഹമോചന വാര്‍ത്തകളെക്കുറിച്ച് ബാലയുടെ പ്രതികരണം ഇങ്ങനെ

ലയാള സിനിമയില്‍ അധികം തിളങ്ങാന്‍ ആയില്ലെങ്കിലും വിവാദങ്ങളിലൂടെയും സ്വകാര്യ ജീവിതത്തിന്റെ പേരിലും ട്രോളുകളിലൂടെയും വാര്‍ത്തകളില്‍ നിറയുന്ന ഒരു വ്യക്തിയാണ് ബാല.  ഇപ്പോള്‍ താരത്തിന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കില്‍ ആണോ എന്ന ചര്‍ച്ചയാണ് സജീവമായിരിക്കുന്നത്. ഇപ്പോളിതാ താരം ഒറ്റയ്ക്കാണെന്നും കൂട്ടിന് അമ്മ മാത്രം എന്നൊക്കെയുള്ള തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരുന്ന വര്‍ത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന്‍ ബാല. 

സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ അതിഥി ആയി എത്തിയപ്പോഴാണ് തന്റെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്.തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ താന്‍ തയ്യാറാണെന്ന് ബാല പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ലക്ഷ്മി ചോദ്യങ്ങള്‍ ചോദിച്ചത്. ഭാര്യയുമായി പിരിഞ്ഞെന്നും ഇപ്പോള്‍ അമ്മക്കൊപ്പം ആണ് താമസം എന്നും വരുന്ന വാര്‍ത്തകള്‍ക്ക് ബാലയ്ക്ക് എന്താണ് പറയാന്‍ ഉള്ളത് എന്നായിരുന്നു ലക്ഷ്മിയുടെ ചോദ്യം. 

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ഞാന്‍ മറ്റൊരുത്തന്റെ അടിമയാവാം, ബാല വേറെ ഒരാളുടെ അടിമയാവാന്‍ തയ്യാറാണ്. പക്ഷെ 'എന്നെ സ്നേഹിയ്ക്കൂ, ഞാന്‍ നിന്റെ അടിമയാവാം' എന്നതാണ് എന്റെ തത്വം. പന്ത്രണ്ട് വര്‍ഷമായി ഒരേ ചോദ്യമാണ് എന്നോട് ചോദിച്ചുകൊണ്ടിരിയ്ക്കുന്നത്, അതിനൊരു മാറ്റവും ഇല്ല. ഉത്തരം നേരത്തെ എഴുതി വച്ച് ആണ് പലരും ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത്. അതിന് ഇടയില്‍ മനുഷ്വത്വം എന്നൊന്നില്ല. ഞാനൊരു തീരുമാനം എടുത്തു. കള്ളം പറയുന്ന മാധ്യമങ്ങളോട് അത് തിരുത്തി പോയി പറയാന്‍ ഞാന്‍ നില്‍ക്കില്ല. അങ്ങനെ പോയി നിന്നാലല്ലേ ഞാന്‍ അവരുടെ അടിമയായി പോകുകയുള്ളൂ. 

ഞാന്‍ എന്നല്ല, വളര്‍ന്ന് വരുന്ന ഒരു നടനും അത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നവരോട് പ്രതികരിച്ച്, അവരെ പ്രോത്സാഹിപ്പിയ്ക്കാന്‍ പോകരുത്. ഞാന്‍ ആരാണ് എന്ന് എനിക്ക് അറിയാം, എന്റെ കുടുംബത്തിനും അറിയാം. എന്നെ സംബന്ധിച്ച് എന്റെ പ്രൊഷണല്‍ ജീവിതവും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണ്. വേദിയില്‍ വന്ന് നില്‍ക്കുമ്പോള്‍ എന്റെ മനസ്സിലുള്ളത്, ഞാന്‍ കാരണം ആരുടെയെങ്കിലും മനസ്സില്‍ ഒരു ചെറിയ സന്തോഷം, മുഖത്ത് ഒരു ചിരി വരണം എന്ന് മാത്രമാണ്. അതാണ് ഏറ്റവും വലിയ കാര്യം. നല്ലത് ചിന്തിയ്ക്കൂ, നല്ലത് മാത്രം നടക്കും.

ഇന്റസ്ട്രിയില്‍ വന്നിട്ട് ഒരുപാട് ബന്ധങ്ങള്‍ ഒന്നും സ്ഥാപിയ്ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ ഉള്ള പത്ത് പേര്‍ ജെനുവിനാണ്. എന്റെ സുഹൃത്ത് ആവാന്‍ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ എന്റെ ശത്രു ആവണമെങ്കില്‍ കുറച്ച് എങ്കിലും സ്റ്റാറ്റസ് വേണം.. ഇങ്ങനെയാണ് നടന്‍ ബാല പറഞ്ഞത്. 

2006 ല്‍ പുറത്തിറങ്ങിയ കളഭം സിനിമയിലൂടെയാണ് ബാല മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ബാല മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു. പലപ്പോഴും വ്യക്തിജീവിതം മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുള്ള നടന്‍ കൂടിയാണ് ബാല. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനവും മറ്റും വലിയ രീതിയില്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തതാണ് അതുപോലെ തന്നെ ബാലയുടെ രണ്ടാം വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഡോക്ടറായ എലിസബത്ത് ഉദയനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്. 2021 അവസാനത്തോടെയായിരുന്നു എലിസബത്തുമായുള്ള ബാലയുടെ വിവാഹം. 

വിവാഹ ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ബാല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ബാലയ്ക്കൊപ്പം അഭിമുഖങ്ങളിലും എലിസബത്ത് എത്തിയിരുന്നു. എന്നാല്‍ അടുത്തിടെയായി എലിസബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഒന്നും ബാല പങ്കുവച്ചിരുന്നില്ല. ഇതോടെ ബാല എലിസബത്തുമായി വേര്‍പിരിഞ്ഞെന്നും താരം അമ്മക്ക് ഒപ്പമാണ് ഇപ്പോള്‍ താമസമെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിനിടെ സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തെന്നും തന്റെ മനസില്‍ തോന്നിയ ചില കാര്യങ്ങള്‍ താന്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി ബാല ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ദേഷ്യത്തിന്റെ പുറത്തോ ഇമോഷനലായോ പറഞ്ഞതല്ല. എല്ലാം താന്‍ ഓര്‍ത്ത് ഓര്‍ത്ത് ചിന്തിച്ച് ചിന്തിച്ച് പറഞ്ഞതാണെന്നാണ് ബാല പറഞ്ഞത്. അന്ന് മുതല്‍ ബാലയുടെ ഈ വാക്കുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.

Actor Bala to feature in Star Magic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES