കടുത്ത രാഷ്ട്രീയ പ്രവർത്തകനായിരുന്നിട്ടും രാഷ്ട്രീയം പറഞ്ഞ് തല്ലുപിടിച്ചിട്ടില്ല; ആശയപരമായ രാഷ്ട്രീയം മാത്രമേ എനിക്കുള്ളൂ; വെളിപ്പെടുത്തലുമായി ധർമജൻ ബോൾഗാട്ടി രംഗത്ത്

Malayalilife
topbanner
കടുത്ത രാഷ്ട്രീയ പ്രവർത്തകനായിരുന്നിട്ടും രാഷ്ട്രീയം പറഞ്ഞ് തല്ലുപിടിച്ചിട്ടില്ല; ആശയപരമായ രാഷ്ട്രീയം മാത്രമേ എനിക്കുള്ളൂ; വെളിപ്പെടുത്തലുമായി ധർമജൻ ബോൾഗാട്ടി രംഗത്ത്

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ധർമജൻ ബോൾഗാട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ രാഷ്ട്രീയ താത്പര്യങ്ങൾ തുറന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്  നടൻ . ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയ ചായ്വ് ധർമ്മജൻ വെളിപ്പെടുത്തുന്നതും. കുട്ടിക്കാലം മുതലേ കോൺഗ്രസ് പാർട്ടിയാണെന്നാണ് ധർമ്മജൻ തുറന്ന്  പറയുന്നത്. ഞാൻ അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്നും സേവാദളിന്റെ സംസ്ഥാന ബെസ്റ്റ് കേഡറ്റ് ആയിരുന്നുവെന്നും താരം പറയുന്നു. 1991ൽ രാജീവ് ഗാന്ധി കൊച്ചിയിൽ വരുമ്പോൾ സ്വീകരിക്കാൻ പോകുന്നത് ഞങ്ങൾ സേവാദൾ ഭടൻമാരാണ്. കൊച്ചി വിമാനത്താവളത്തിൽ പോയി അദ്ദേഹത്തെ സ്വീകരിക്കാൻ പോയ 20 പേരിൽ നേതൃത്വം എനിക്കായിരുന്നു.

കടുത്ത രാഷ്ട്രീയ പ്രവർത്തകനായിരുന്നിട്ടും രാഷ്ട്രീയം പറഞ്ഞ് തല്ലുപിടിച്ചിട്ടില്ല. ആശയപരമായ രാഷ്ട്രീയം മാത്രമേ എനിക്കുണ്ടായിട്ടൂള്ളൂ. സെന്റ് ആൽബർട്‌സ് കോളേജിൽ പഠിക്കുന്ന സമയത്ത് കെഎസ്‌യുവിന്റെ ജില്ലാ സെക്രട്ടറിയായിരുന്നുവെന്നും ധർമ്മജൻ പറയുന്നു. തെരഞ്ഞെടുപ്പ് ഇപ്പോഴും വീറും വാശിയുമുള്ള ഓർമ്മകളായാണ് നിൽക്കുന്നത്. മത്സരിക്കാൻ സാധ്യതകളൊക്കെ വന്നപ്പോഴേക്കും ഞാൻ സിനിമയും സീരിയലുകളുമായി മറ്റ് തിരക്കുകളിലേക്ക് ആയിപ്പോയി. ഇപ്പോഴും ആലോചനകളൊക്കെ മുറുകുന്നുണ്ടെങ്കിലും എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

സിനിമയിൽ കോൺഗ്രസ് എന്ന് പറയുന്ന ആളുകൾ വളരെ വളരെ കുറവാണെന്നും കോൺഗ്രസുകാരുണ്ട് പക്ഷെ, ആരും പറയാറില്ല. ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫ് പോയത് ഒരു നല്ല തീരുമാനമായല്ല എനിക്ക് തോന്നുന്നതെന്നാണ് ധർമ്മന്റെ അഭിപ്രായം. ജോസ് കെ മാണി കെ എം മാണിയോട് കാണിക്കുന്ന വഞ്ചനയാണ്. ബാർ കോഴ കേസിൽ മാണി സാറിന് മണിയോർഡർ അയച്ചുകൊടുത്ത പാർട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേർന്നിരിക്കുന്നത്. മാണിസാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകുമെന്നും ധർമ്മജൻ വ്യക്തമാക്കി.

Read more topics: # Actor Dharmajan,# says politcs
Actor Dharmajan says politcs

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES