സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. അസൂയപെടുത്തുന്ന ദാമ്പത്യമാണ് ദമ്പതികള്‍ നയിക്കുന്നത്. നസ്രിയ എത്തിയ ശേഷം ഫഹദിന്റെ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. നസ്രിയയ്‌ക്കൊപ്പം പ്രൊഡക്ഷന്‍ കമ്പനിയും ഫഹദ് ആരംഭിച്ചിരുന്നുന്നു. ഇവരുടെ പുതിയ ചിത്രമായ സി യൂ സൂണും ഒടിടി റിലീസില്‍ വന്‍ വിജയമായിരുന്നു. അതില്‍ നിന്നും 10 ലക്ഷം ഫെഫ്കയ്ക്കും ഫഹദ് സംഭവന ചെയ്തിരുന്നു. ഇപ്പോഴിതാ ദമ്പതികള്‍ പുത്തന്‍ പോര്‍ഷെ കാര്‍ സ്വന്തമാക്കിയിരിക്കയാണ്.
പോര്‍ഷെയുടെ സൂപ്പര്‍ താരം 911 കരേര എസ് ആണ് ഫഹദും നസ്രിയയും സ്വന്തമാക്കിയിരിക്കുന്നത്. പോര്‍ഷയുടെ നിരയിലെ ഏറ്റവും സ്‌റ്റൈലിഷ് വാഹനം, കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയത്. നിലവില്‍ ഈ നിറത്തില്‍ ഇന്ത്യയില്‍ ഒരണ്ണം മാത്രമേയുള്ളൂ. അത് ഇനി ഫഹദ് നസ്രിയ ദമ്പതികള്‍ക്ക് സ്വന്തം. ഫഹദും നസ്രിയയും ചേര്‍ന്നാണ് വാഹനം സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് സിനിമാലോകത്ത് നിന്നും നടന്‍ പൃഥ്വിരാജും പോര്‍ഷെ സ്വന്തമാക്കിയിരുന്നു. ഇതിന്റെ വില 1. 64 കോടിയായിരുന്നു. എന്നാല്‍ ഫഹദിന്റെ പുത്തന്‍ പോര്‍ഷെയുടെ എക്‌സ്ഷോറൂം വില ഏകദേശം 1.90 കോടി രൂപയാണ്.
ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് ധാരാളം കസ്റ്റമൈസേഷനും വരുത്താന്‍ സാധിക്കും കരേര എസില്‍. 2981 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 308 കീലോമീറ്ററാണ്.