മലയാള സിനിമ മേഖലയിൽ തന്നെ അടുത്ത സൗഹൃദം തന്നെ കാത്ത് സൂക്ഷിക്കുന്നവരാണ് നടൻ മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും സൗഹൃദം ഏവർക്കും ഇടയിൽ ചർച്ച കൂടിയാണ്. അതുപോലെ ഇരുവരുടേയും കുടുംബാംഗങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണ് ഉള്ളത്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ സഹോദരനും നൻടനുമായ ഇബ്രാഹിം കുട്ടി മോഹൻലാലിന് കുടുംബവുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് തൻരെ യൂട്യൂബ് ചാനലാ ഇബ്രൂസ് ഡയറിയിലൂടെയാണ് ആർക്കുമാറിയാത്ത ആ തുറന്ന് പറയുകയാണ്. ഇബ്രാഹിം തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തുന്ന മമ്മൂക്കയോട് പിതാവ ആദ്യം ചോദിക്കുന്നത് മോഹൻലാലിന്റെ വിശേഷമാണെന്നാണ് തുറന്ന് പറയുന്നതും.
പണ്ട് ഇച്ചാക്ക സിനിമ ചിത്രീകരണം കഴിഞ്ഞ് മദ്രാസിൽ നിന്നും വരുമ്പോൾ ഞങ്ങൾ എല്ലാവും കാത്തിരിക്കും. രാത്രി വൈകി ആകും വരുന്നത്. വാപ്പ ഉമ്മയോട് പറഞ്ഞ് ഇച്ചാക്കയ്ക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കികും.ഇച്ചാക്ക വന്ന് കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് കഴിക്കാനിരിക്കും.അതൊക്കെ കഴിഞ്ഞ് വാപ്പ ഇച്ചാക്കയോട് വിശേഷങ്ങൾ തിരക്കും. ഏതാ സിനിമയെന്ന് വാപ്പ ചോദിക്കാറില്ല. വാപ്പ പലപ്പോഴും ചോദിക്കുക ഒരു കാര്യമാണ്. ലാൽ നിന്റെ കൂടെ ഉണ്ടായിരുന്നോ എന്ന്. ഇച്ചാക്ക പറയും മദ്രാസിൽ ഉണ്ട് വേറെ ഏതോ പടത്തിന്റെ ചിത്രീകരണത്തിലാണെന്ന് പറയും . അപ്പോ വാപ്പ പറയും അവന്റെ വീട്ടിലും അച്ഛനും അമ്മയും അവനെയും കാത്തിരിക്കുന്നുണ്ടാവും അല്ലേ, ഞങ്ങൾ നിന്നെ നോക്കി ഇരിക്കും പോലെ. അത്രയ്ക്ക് ഇന്റിമസിയോടെയാണ് വാപ്പ മോഹൻലാലിനെ കുറിച്ച് സംസാരിക്കുക.'
മോഹൻലാലും ഇച്ചാക്ക എന്നാണ് മമ്മൂക്കയുടെ സഹോദരങ്ങളെ പോലെ മെഗാസ്റ്റാറിനെ വിളിക്കുന്നത്. ഇവരുടേത് പ്രേക്ഷകർ എല്ലാവരും ഏറെ ആഗ്രഹത്തോടെ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന താരകോമ്പോയാണ്. ഇരുവരും ഒന്നിച്ച് 25 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. . പ്രേക്ഷകരുടെ ഇടയിൽ ഗാന്ധി നഗര്‍ സെക്കന്റ് സട്രീറ്റ്, നമ്പർ 20 മദ്രാസ് മെയിൽ, ഹരികൃഷ്ണൻ, ട്വന്റി ട്വന്റി ഇവയെല്ലാംചർച്ച വിഷയമാണ്.