മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഇന്ന് ഉണ്ണിമുകുന്ദന് ജന്മദിനം കൂടിയാണ്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിടുകയാണ്. ഈ അവസരത്തിൽ മലയാള സിനിമയിലെ നായകന്മാരായ നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങിയവർ ചേര്‍ന്നാണ് ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്.
ബ്രൂസ് ലീ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ്. താരങ്ങള്‍ ഫേസ്ബുക്കില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നതായും കുറിച്ചു. എട്ടു വര്‍ഷത്തെ ഇടിവേള കഴിഞ്ഞ് വൈശാഖും ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രൂസ് ലീ. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ആണ്. ഉണ്ണി മുകുന്ദന്‍ ഫിലിംസ് ബാനറില്‍ ആണ് 25 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന 'ബ്രൂസ് ലീ' നിര്‍മ്മിക്കുന്നത്.
പുലിമുരുകന്‍, മധുരരാജ എന്നീ സിനിമകള്‍ക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ് ലീ'. ഡിസൈനര്‍ ആയി എത്തിയിരിക്കുന്നത് എസ്രാ, ലൂസിഫര്‍, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റര്‍ ചെയ്ത ആനന്ദ് രാജേന്ദ്രന്‍ ആണ്. സിനിമയുടെ ചിത്രീകരണം 2021ല്‍ മാത്രമെ ആരംഭിക്കുകയുള്ളൂ.