ബിഗ് ബോസ് താരം, യു ട്യൂബര്‍, മോഡല്‍, എല്ലാത്തിലും ഉപരി മാതൃകാ ഭര്‍ത്താവ്, തുടങ്ങിയ നിലകളില്‍ നിറയെ ആരാധകര്‍ ഉള്ള താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നല്‍കുന്നത്. ബഷീറിന്റെ കുടുംബം ഒന്നടങ്കം ഇപ്പോൾ സെലിബ്രിറ്റികളാണ്. ബിഗ് ബോസിലേക്ക് പോവുന്നതിന് മൂന്ന് മാസം മുന്‍പായിരുന്നു താരം രണ്ടാമതും വിവാഹിതനായത്. എന്നാൽ ഇപ്പോൾ ബഷീറിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വാക്കുകളിങ്ങനെ, മഷൂറ എന്താണ് വ്‌ളോഗ് ചെയ്യാത്തതെന്ന് ചോദിച്ച് നിരവധി പേരായിരുന്നു മെസ്സേജുകൾ അയച്ചത്. സോനുവിനും എനിക്കുമെല്ലാം ആളുകൾ മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു. ഫോണൊന്നും അങ്ങനെ നോക്കാത്തതിനാൽ ഞാൻ അറിഞ്ഞിരുന്നില്ല. മഷൂത്ത വീഡിയോ ചെയ്യുന്നില്ലെങ്കിൽ ബഷിക്ക് ഡെയ്‌ലി വ്‌ളോഗ് ചെയ്തൂടേയെന്ന് ചിലർ ചോദിച്ചിരുന്നു. ആ ചോദ്യം തനിക്ക് വല്ലാതെ കൊണ്ടു. രാവിലെ മുതൽ മഷൂറയെ ഫോളോ ചെയ്ത് ഞാൻ ഡെയ്‌ലി വ്‌ളോഗ് ചെയ്യും
ഗർഭിണിയായാൽ സംസാരിക്കാൻ പാടില്ലെന്നുണ്ടോ, ഈ പെണ്ണ് പ്രഗ്നന്റായതിന് ശേഷം മിണ്ടുന്ന് പോലുമുണ്ടായിരുന്നില്ല. വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പുറത്തേക്കിറങ്ങിയപ്പോഴും മഷൂറ സൈലന്റായിരുന്നു. ഗർഭിണിയായാൽ അധികം മിണ്ടാറെന്നൊക്കെയുണ്ടോ, എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോയെന്നൊക്കെയായിരുന്നു ബേബി ചോദിച്ചത്.