Latest News

അജുവിന്റെ ആ സിനിമകള്‍ ഹിറ്റാകരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു; തുറന്ന് പറഞ്ഞ് ധ്യാൻ

Malayalilife
 അജുവിന്റെ ആ സിനിമകള്‍ ഹിറ്റാകരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു; തുറന്ന് പറഞ്ഞ് ധ്യാൻ

ലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേതാവായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും അജുവിന്റെ സാന്നിധ്യമുണ്ടാകും. ബോഡി ലാങ്ങ്യോജ് കൊണ്ട് തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അഭിനേതാവ്. എന്നാൽ ഇപ്പോൾ അജുവിന്റെ ആ സിനിമകള്‍ ഹിറ്റാകരുതേ എന്ന് താന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സുഹൃത്തായ ധ്യാന്‍ ശ്രീനിവാസന്‍. 

ആ സിനിമകള്‍ ഹിറ്റാകരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നെന്നും കാരണം മറ്റൊന്നുമല്ല നമുക്കൊരു ക്യാരക്ടര്‍ ആക്ടറിനെ മിസ്സാകും എന്നായിരുന്നു ഇതോടെ ധ്യാന്‍ പറഞ്ഞത്.ഇതുപോലെ തന്നെ കുറേ ആളുകള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകുമെന്നായിരുന്നു ധ്യാനിനോടുള്ള അജുവിന്റെ മറുപടി . നല്ലൊരു ക്യാരക്ടര്‍ ആക്ടര്‍ പോകല്ലേയെന്ന അവരുടെ പ്രാര്‍ത്ഥന കൊണ്ടായിരിക്കാം കമല പോലുള്ള സിനിമ പൊട്ടിപ്പോയതെന്നും അജു പറഞ്ഞു

ഞാന്‍ അരുണ്‍ ചന്ദ്രനോട് പറഞ്ഞു, ഒരു വര്‍ഷത്തെ മോശം സിനിമകളുടെ ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഭാഗ്യമുണ്ടെടാ, അതില്‍ നമ്മുടെ പടമില്ല. ആ ട്രോഫി കൊണ്ടുപോകാന്‍ കുറേപ്പേര്‍ ഉണ്ടായിരുന്നുവെന്ന്, അജു പറഞ്ഞു.

Actor dhyan words about aju movies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES