താര സംഘടനയായ അമ്മയില്‍ നിന്നും പുറത്ത് പോയ നടിയെ മരിച്ചവരുമാായി താരതമ്യം ചെയ്ത സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ പ്രതിഷേധങ്ങളും രൂക്ഷ വിമർശനങ്ങളുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നുമായിരുന്നു ഇടവേള ബാബു തുറന്ന് പറഞ്ഞിരുന്നത്. എന്നാൽ ഈ വിവാദ പ്രസ്താവനയ്ക്ക് എതിരെ നിരവധി വിമർശനങ്ങളായിരുന്നു ഉയർന്നിരുന്നത്. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്' എന്നായിരുന്നു നടി പാർവതി തുറന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ പാർവതിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.
മരിച്ചു പോയി എന്ന വാക്ക് ജീവനുള്ളകടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു.തെറ്റുകള്‍ ആര്‍ക്കും പറ്റാം.ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണെന്ന് എന്നുമാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഞാനിന്ന് ഒരു പെൺകുട്ടിയേ കണ്ടു...നല്ല പെണ്ണത്വമുള്ള ധീരയായ പെൺകുട്ടിയെ...അഭിവാദ്യങ്ങൾ ...മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാർത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെൺകുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവർക്ക് മാത്രമെ മനസ്സിലാക്കാൻ പറ്റാതെ പോവുകയുള്ളു....തെറ്റുകൾ ആർക്കും പറ്റാം..ബോധപൂർവ്വമല്ലാത്ത നാക്കുപിഴയാണെങ്കിൽ അതിനെ തിരുത്തേണ്ടത് ആ പെൺകുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്...എന്ന് - അഭിപ്രായങ്ങൾ ആർക്കും പണയം വെക്കാത്ത.. എന്നുമാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ.