മലയാള സിനിമ പ്രേമികൾക്ക് ഇടയിൽ പരസ്യമായ ഒരു രഹസ്യമാണ് മോഹൻലാലും മമ്മൂട്ടിയുമായുള്ള സൗഹൃദം.മമ്മൂക്ക എന്നും മമ്മൂക്ക കൂടിയാണ്. വളരെ അടുത്ത ബന്ധമാണ് ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും നിലനിൽക്കുന്നത്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി മോഹൻലാലുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ആ കഥ പങ്കുവെച്ചത് തന്റെ യൂട്യൂബ് ചാനലായ ഇബ്രൂസ് ഡയറിയിലൂടെയാണ്. ഒന്നിച്ച് ഒരു ചിത്രം പോലും മോഹൻലാലുമായി അടുത്ത ബന്ധമുണ്ടെങ്കിലും എടുത്തിട്ടില്ലെന്നാണ് താരം പറയുന്നത്.
'ഞാനും ലാലും ഭഗവാൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് ലാലുമായി കൂടുതൽ അടുക്കാനും സംസാരിക്കാനും സാധിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെയൊക്കെ സംസാരിക്കുമമ്പോളും ഇച്ചാക്കയുടെ ഒരു സഹപ്രവർത്തകൻ എന്ന ബഹുമാനം എപ്പോഴും കൊടുത്തിട്ടുണ്ട്. അതു കൊണ്ട് ഒരു ഡിസ്റ്റൻസ് പാലിക്കാറുണ്ടായിരുന്നു. മാനസികമായി അല്ല ഒരു സാമൂഹിക അകലം പോലെ.
ഇച്ചാക്കയുടെ സഹപ്രവർത്തകൻ അല്ലെങ്കിൽ സഹോദര സ്ഥാനത്ത് കാണുന്ന ആളായത് കൊണ്ട് എപ്പോഴും ആ ബഹുമാനം ഉണ്ടാകാറുണ്ട്. പ്രായത്തിൽ ഞങ്ങൾ തമ്മിൽ അത്ര വ്യത്യാസം ഇല്ലെങ്കിൽ പോലും. അത്രയും പ്രശസ്തനായ ലാൽ ചില ഷൂട്ടിംഗിൽ സന്ദർഭങ്ങളിൽ പെരുമാറുന്നത് എത്ര ലളിതമായിട്ടാണെന്ന് ഞാൻ അന്തംവിട്ടിട്ടുണ്ട്. ഞാനും ലാലും കൂടെ ഒരു ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ സത്യം പറഞ്ഞാൽ ഇല്ല. സിനിമയിൽ അടുത്തുണ്ടാകുമെങ്കിൽ പോലും അങ്ങനെ ഒരു ചിന്ത മനസ്സിൽ വന്നിട്ടില്ല. നമ്മുടെ വീട്ടിൽ ഉള്ള, നമ്മൾക്ക് അടുപ്പമുള്ളയൊരാൾ, നമ്മുടെ സഹോദരനെ പോലെ ആണല്ലോ ലാൽ. ഇച്ചാക്കനെ ഇച്ചാക്കാ എന്ന് ഞങ്ങളും വിളിക്കുന്നു ലാലും വിളിക്കുന്നു. അങ്ങനെയൊരാളോട് സെൽഫി എടുക്കട്ടെ എന്ന് ചോദുക്കുന്നേ മോശം അല്ലേ ' എന്നും താരം പറയുന്നു.