മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജോയ് മാത്യു.നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ്. . തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരെ അറിയിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇദ്ദേഹത്തിൻറെ ഒരു മാസ് കമൻറ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
താരം ഒരു ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വലിയ രീതിയിൽ വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ എന്തു ചെയ്യണം എന്നറിയാതെ അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുകയാണ് സർക്കാർ. ഗത്യന്തരമില്ലാതെ സർക്കാറിനെ ന്യായീകരിക്കുകയാണ് ഇപ്പോൾ പാർട്ടി അടിമകൾ ചെയ്യുന്നത്. ഈ വിഷയത്തിൽ നടത്തിയിരുന്നു. ഇതിനു താഴെ ഒരു ഡിവൈഎഫ്ഐ നേതാവ് നടത്തിയ കമൻറ് ആണ് പിന്നീട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്.
ഒരു പട്ടിയുടെ ചിത്രം ആയിരുന്നു ജോയ് മാത്യു പോസ്റ്റ് ചെയ്തത്. “ഇത്തവണ മാവേലി വരില്ല” എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷൻ ആയി ജോയ് മാത്യു നൽകിയത്. ഇതിന് താഴെ ആയിരുന്നു ഡിവൈഎഫ്ഐ നേതാവ് കമൻറ് ചെയ്തു കൊണ്ട് എത്തിയത്. “അച്ഛൻ വരുമ്പോൾ മറക്കാതെ എൻറെ ഓണാശംസകൾ പറയണം” എന്നായിരുന്നു ഡിവൈഎഫ്ഐ നേതാവ് നടത്തിയ കമൻറ്.
ഇതിന് ജോയ് മാത്യു നൽകിയ മാസ് മറുപടി ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. “****ൻ്റെ മോൻ എന്ന് കേട്ടിട്ടേ ഉള്ളൂ, ഇപ്പോൾ കണ്ടു” – ഇതാണ് കമന്റിന് ജോയ് മാത്യു നൽകിയ മറുപടി. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇങ്ങനെയുള്ള ആളുകൾക്ക് ഇതുപോലെയുള്ള മറുപടികൾ തന്നെ നൽകണമെന്നാണ് മലയാളികൾ പറയുന്നത്.