Latest News

'എന്റെ പൊന്നു ചേട്ടാ..'; ഓറഞ്ച് ഡ്രെസ്സില്‍ അതീവ സുന്ദരിയായി എത്തിയ പ്രിയ വാര്യരോട് കേരളത്തില്‍ ഓറഞ്ച് അലര്‍ട്ടായതുകൊണ്ടാണോ ഈ വസ്ത്രം എന്ന് യുട്യൂബറുടെ ചോദ്യം; അതിരുവിട്ട ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി താരം 

Malayalilife
 'എന്റെ പൊന്നു ചേട്ടാ..'; ഓറഞ്ച് ഡ്രെസ്സില്‍ അതീവ സുന്ദരിയായി എത്തിയ പ്രിയ വാര്യരോട് കേരളത്തില്‍ ഓറഞ്ച് അലര്‍ട്ടായതുകൊണ്ടാണോ ഈ വസ്ത്രം എന്ന് യുട്യൂബറുടെ ചോദ്യം; അതിരുവിട്ട ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി താരം 

ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം ചോദ്യംചെയ്ത യുട്യൂബര്‍ക്ക് ചുട്ടമറുപടി നല്‍കി നടി പ്രിയാ വാര്യര്‍. താന്‍ ബ്രാന്‍ഡ് അംബാസഡറായ ഉല്പന്നത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് പ്രിയയ്ക്ക് യുട്യൂബറില്‍നിന്ന് ഈ ചോദ്യം നേരിടേണ്ടിവന്നത്. 

ബ്രാന്‍ഡിന്റെ നിറമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ വാര്യര്‍ ചടങ്ങിനെത്തിയത്. പ്രിയ വേദിയിലിരിക്കേ ഒരു യുട്യൂബര്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെത്താന്‍ എന്താണ് കാരണമെന്ന് ചോദിക്കുകയായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ടായതിനാലാണോ ഇങ്ങനെ ചെയ്തതെന്നും ഇയാള്‍ ചോദിച്ചു. ഇതിനോട് കുറിക്കുകൊള്ളുന്ന മറുപടിയാണ് പ്രിയ നല്‍കിയത്. 

ചോദ്യം കേള്‍ക്കുമ്പോള്‍ ഇതെന്തുചോദ്യം എന്ന രീതിയില്‍ പ്രിയാ വാര്യര്‍ ആദ്യം അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. 'എന്റെ പൊന്നു ചേട്ടാ' എന്നു വിളിച്ചുകൊണ്ടാണ് പിന്നീടവര്‍ മറുപടി നല്‍കിയത്. വര്‍ഷങ്ങളായി ആ ബ്രാന്‍ഡിന്റെ തീം കളര്‍ ഇതാണെന്നും ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ അതിനോട് ചേര്‍ന്നു നില്‍ക്കാനാണ് ആ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതെന്നും പ്രിയാ വാര്യര്‍ വ്യക്തമാക്കി. 

പ്രിയാ വാര്യരോടുള്ള ചോദ്യവും അതിന് താരം നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. താരത്തോടുള്ള ചോദ്യം അനുചിതമായിപ്പോയെന്നാണ് ആരാധകരുടെ പ്രതികരണം. ആ സാഹചര്യത്തെ സമര്‍ഥമായി താരം നേരിട്ടെന്നും ചിലര്‍ പ്രതികരിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

priya varrier in saffron dress

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES