Latest News

ഡില്ലിയുടെ മുഖം വിക്രമില്‍ എന്തുകൊണ്ട് കാണിച്ചില്ല; കാരണം വെളിപ്പെടുത്തി നടൻ കാര്‍ത്തി

Malayalilife
ഡില്ലിയുടെ മുഖം വിക്രമില്‍ എന്തുകൊണ്ട് കാണിച്ചില്ല; കാരണം വെളിപ്പെടുത്തി നടൻ  കാര്‍ത്തി

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് കാർത്തി. നടൻ സൂര്യയുടെ സഹോദരൻ കൂടിയായ കാർത്തിക്ക് നിരവധി ആരാധകരാണ് ഉള്ളത്. കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി എത്തുന്നത്.  ‘കൈതി’യിലെ കാര്‍ത്തിയുടെ കഥാപാത്രമായ ഡില്ലിയുടേത് ‘വിക്രമി’ലെ പ്രേക്ഷകരെ ത്രസിപ്പിച്ച രംഗങ്ങളില്‍ ഒന്നായിരുന്നു. സിനിമയില്‍ ഉപയോഗിച്ചിരുന്നത് ഡില്ലിയുടെ ശബ്ദം മാത്രമാണ്  എങ്കിലും ആ കഥാപാത്രം വലിയ സ്വാധീനം തന്നെയാണ് ചെലുത്തിയത്.

എന്നാൽ ഇപ്പോഴിതാ ഡില്ലിയുടെ മുഖം വിക്രമില്‍ എന്തുകൊണ്ട് കാണിച്ചില്ല എന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് കാര്‍ത്തി. ‘വിരുമന്‍’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താരം ഡില്ലി കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത്.

‘വിക്രം’ ചിത്രീകരണ സമയത്ത് താന്‍ ‘പൊന്നിയിന്‍ സെല്‍വനു’ വേണ്ടി മുടി നീട്ടി വളര്‍ത്തിയിരിക്കുകയായിരുന്നു എന്നും അതിന് ശേഷം ‘സര്‍ദാര്‍’ എന്ന ചിത്രത്തിന് വേണ്ടി ഷേവ് ചെയ്തിരുന്നതിനാല്‍ പഴയ ലുക്കില്‍ പോയി വീണ്ടും ഡില്ലിയായി വരാനുള്ള ചാന്‍സ് ഇല്ലായിരുന്നു എന്നുമാണ് കാര്‍ത്തി പറഞ്ഞത്.

”കൈതി 2′ അടുത്ത വര്‍ഷം തുടങ്ങനാണ് പ്ലാന്‍ ചെയ്യുന്നത്. ലോകേഷിന്റെ സംവിധാനത്തില്‍ നിലവില്‍ വിജയ് ചിത്രം നടക്കുകയാണ്. അതിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. അതില്‍ ഇനി റോളക്‌സ്, ഡില്ലി ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.’ താരം തമാശ രൂപേണ പറഞ്ഞു. ‘
 

Read more topics: # Actor karthi ,# words about vikram movie
Actor karthi words about vikram movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES