Latest News

നിർഭയയ്ക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാർക്കും കിട്ടുമോ; കുറിപ്പ് പങ്കുവച്ച് കൃഷ്ണകുമാർ

Malayalilife
നിർഭയയ്ക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാർക്കും കിട്ടുമോ;  കുറിപ്പ് പങ്കുവച്ച് കൃഷ്ണകുമാർ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കൃഷ്ണകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നാട്ടിൽ നടക്കുന്ന ബലാത്സംഘ വാർത്തകൾ അറിയുമ്പോൾ നാം ചെയ്യുന്നത് ഒന്ന് രണ്ടു ചർച്ചകൾ മാത്രമാണെന്നും പിന്നീട് സൌകര്യപൂർവ്വം അത് മറക്കുകയുമാണെന്ന് താരം പറയുന്നത്.  തൻ്റെ ഫേസ്ബുക്കിലൂടെയാണ് കൃഷ്ണകുമാർ തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

'ദുഖവും വേദനയും നിരാശയും തോന്നുന്നു. കാലങ്ങളായി തുടരുന്ന ഒരു നീചമായ പ്രവർത്തി. ഭൂമിയിൽ എവിടെ ആണെങ്കിലും മനുഷ്യർ ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയം. നിർഭയ വിധിയിൽ ആശ്വസിച്ചു, സന്തോഷിച്ചു. പക്ഷെ വീണ്ടും നമ്മളെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു അതി ക്രൂരമായ മറ്റൊരു കൂട്ട ബലാത്സംഘവും കൊലപാതകവും. കുറച്ചു നാളുകൾക്കു മുൻപ് നമ്മുടെ അടുത്തും നടന്നു ആംബുലൻസിനകത്തൊരു ബലാത്സംഘം. വാർത്ത നമ്മൾ അറിയുന്നു. ഒന്ന് രണ്ടു ചർച്ചകൾ നടക്കുന്നു, മറക്കുന്നു.'

'നാഷണൽ ജോഗ്രാഫി പോലുള്ള ചാനൽസ് കാണുമ്പോൾ കൂടെ യുള്ള സഹജീവിയെ മറ്റൊരു മൃഗം പിടിക്കുമ്പോൾ കൂട്ടമായി മാറി നിന്നു സഹതപിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത മിണ്ടപ്രാണികൾ ആവുകയാണോ നമ്മളും. ദുരന്തം അനുഭവിച്ച പെൺകുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും.? ഡൽഹിയിലെ നിർഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാർക്കും കിട്ടുമോ.? അതോ ഇനിയും കൂടുതൽ നിർഭയമാർ ഉണ്ടാകുമോ.? അതോ പ്രകൃതി കൂടുതൽ സജ്ജനാർമാരെ സൃഷ്ടിക്കുമോ?.'
 

Actor kirshnakumar fb post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES