Latest News

കണ്ണ് പ്രശ്നമാക്കിയതോടെ അവസരവും നഷ്‌ടമായി; ഐശ്വര്യ റായ് ബച്ചനോടൊപ്പം അഭിനയിക്കാന്‍ കഴിയാതിരുന്നതിനെ കുറിച്ച് മാധവൻ

Malayalilife
 കണ്ണ് പ്രശ്നമാക്കിയതോടെ അവസരവും നഷ്‌ടമായി; ഐശ്വര്യ റായ് ബച്ചനോടൊപ്പം അഭിനയിക്കാന്‍ കഴിയാതിരുന്നതിനെ കുറിച്ച് മാധവൻ

 ഒരു പിടി മികച്ച ക്ലാസിക് ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് മണിരത്നം.  ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇരുവർ, റോജ, ദിൽസേ, ദളപതി തുടങ്ങിയ ചിത്രങ്ങൾ ചർച്ച വിഷയമാണ്. മണിര്തനം ചിത്രങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നവയാണ്.  ഇന്നും പുതുമയോടെയാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ആ പഴയ മണിരത്നം ചിത്രങ്ങൾ പ്രേക്ഷകർ കാണുന്നത്.

1997 ൽ മണിരത്നം സംവിധാനം ചെയ്ത സിനിമയാണ്  ഇരുവർ.  എം.ജി രാമചന്ദ്രന്റെയും എം. കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതത്തെ പ്രമേയമാക്കി കൊണ്ടാണ് തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന ചിത്രം ഒരുങ്ങിയത്.  പ്രധാന കഥാപാത്രങ്ങളെ മോഹൻലാലും പ്രകാശ് രാജുമായിരുന്നു അവതരിപ്പിച്ചത്.  ഈ ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് സുന്ദരി ഐശ്വര്യ വെള്ളിത്തിരയിൽ എത്തിയത്.  ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഇവരെ കൂടാതെ രേവതി, ഗൗതമി, നാസ്സർ, തബു എന്നിവരും എത്തിയിരുന്നു.  പ്രകാശ് രാജിന് പകരം ആദ്യം ഇരുവറിൽ  പരിഗണിച്ചിരുന്നത് നടൻ മാധവനെ ആയിരുന്നു.  മാധവൻ തന്നെയാണ് ഇക്കാര്യം ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

അലൈപായുതേ തിയേറ്ററുകളിൽ 2000 ഏപ്രിൽ 14 നാണ്  എത്തുന്നത്. മാധവന്റേയും ശലിനിയുടേയും ആദ്യ ചിത്രം കൂടിയാണ് ഇത്. ഇന്നും  കാർത്തിക്കും ശക്തിയും തീവണ്ടിയിലെ പ്രണയവും  ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ കഴിയുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ മായാത്ത ഓർമ്മയാണ്. ചിത്രം അതിന്റെ 20ാം വർഷം ആഘോഷിക്കുമ്പോൾ ഓർമ പങ്കുവെച്ച് മാധവൻ രംഗത്തെത്തിയിരുന്നു.  മാഡി ഓർമ പങ്കുവെച്ചത് ചിത്രത്തിന്റെ മികച്ച നിമിഷങ്ങളുടെ ഒരു കൊളാഷ് പങ്കുവെച്ചു കൊണ്ടായിരുന്നു. എന്റെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അലൈപായുതേയുടെ 20 വർഷം. എന്നേയും ചിത്രത്തിന്റെ ഓർമകളും നിലനിർത്തിയ എല്ലാവർക്കും നന്ദി," എന്നുമാണ്  അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
 

Actor madhavan words about a chance in film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES