Latest News

മലയാളത്തിന്റെ വല്ല്യേട്ടന് ഇന്ന് 71ാം പിറന്നാള്‍; സോഷ്യൽ മീഡിയ കീഴടക്കി താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും; ആശംസകൾ നേർന്ന് ആരാധകർ

Malayalilife
മലയാളത്തിന്റെ വല്ല്യേട്ടന് ഇന്ന് 71ാം പിറന്നാള്‍; സോഷ്യൽ മീഡിയ കീഴടക്കി താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും; ആശംസകൾ നേർന്ന് ആരാധകർ

സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി  ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാള്‍ ദിനമാണ്. മലയാളിക്ക് എന്ന് അഭിമാനത്തോടെ  പറയാന്‍ കിട്ടിയ മഹാഭാ​ഗ്യമാണ് മമ്മൂട്ടി. ഓരോ നിമിഷവും ഈ അതുല്യ പ്രതി​ഭ  പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന്  തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇന്നും അഭിനയമേഖലയിൽ പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിച്ചു കൊണ്ട് ഏറെ സജീവമാണ് നടൻ മമ്മൂട്ടി. 

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും.  അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. 

മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ് വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.

Actor mammootty 71st birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES