Latest News

ഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യു എ ഇ യിൽ നിന്ന് കിട്ടുന്ന ഈ വിസ ഒരു ആദരവാണ്: മനോജ് കെ ജയൻ

Malayalilife
ഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യു എ ഇ യിൽ നിന്ന് കിട്ടുന്ന ഈ വിസ ഒരു ആദരവാണ്: മനോജ് കെ  ജയൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ മനോജ് കെ ജയൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നെഗറ്റീവ് കഥാപാത്രങ്ങളും പോസിറ്റീവ് കഥാപാത്രങ്ങളും എല്ലാം തന്നെ താരത്തിന് ചെയ്യാൻ സാധിക്കുമെന്ന് ഇതിനോടകം തന്നെ താരം തെളിയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടന്‍ മനോജ് കെ ജയന് യുഎഇ ഗോള്‍ഡന്‍ വിസ നേടിയിരിക്കുയുകയാണ്. ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ ഗോൾഡൻ വിസ കിട്ടിയത് ഒരു കലാകാരനെന്ന നിലയ്ക്ക് അഭിമാന നിമിഷമാണെന്ന് മനോജ് കെ ജയൻ തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘ഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യു എ ഇ യിൽ നിന്ന് കിട്ടുന്ന ഈ വിസ ഒരു ആദരവാണ്. ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ ഗോൾഡൻ വിസ കിട്ടിയത്…ഒരു കലാകാരനെന്ന നിലയ്ക്ക് അഭിമാന നിമിഷമാണ്. യു എ ഇ എന്നും ഇന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ. അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ,ഈ രാജ്യത്തെ ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾക്ക് ഹൃദയം നിറഞ്ഞ നന്ദിഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യു എ ഇ യിൽ നിന്ന് കിട്ടുന്ന ഈ വിസ ഒരു ആദരവാണ്.

ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ ഗോൾഡൻ വിസ കിട്ടിയത്…ഒരു കലാകാരനെന്ന നിലയ്ക്ക് അഭിമാന നിമിഷമാണ്. യു എ ഇ എന്നും ഇന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ. അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ,ഈ രാജ്യത്തെ ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾക്ക് ഹൃദയം നിറഞ്ഞ നന്ദി’,മനോജ് കെ ജയൻ കുറിച്ചു.
 

Actor manoj k jayan got uae golden visa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES