മലയാള സിനിമ പ്രേമികളുടെ പ്രിയ താരരാജാവാണ് നടൻ മോഹൻലാൽ. നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മോഹൻലാലിന്‍റെ എന്നത്തേയും സ്ഥാനം എന്ന് പറയുന്നത് വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരുടെ ഗണത്തിലാണ്. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി ആയും, ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠനായും , സ്പടികത്തിലെ ആട് തോമയായും, ആറാംതമ്പുരാനിലെ ജഗനായും , വെള്ളാനകളുടെ നാട്ടിലെ പവിത്രനായും ദൃശ്യത്തിലെ ജോർജ് കുട്ടിയേയും എല്ലാം തന്നെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇന്ന് മോഹന്‍ലാലിന്റെ 61-ാം ജന്മദിനം കൂടിയാണ്. നിരവധി പേരാണ് ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പാണ് മനോജ് കെ ജയന്‍ പങ്കുവെച്ചിരിക്കുന്നത്.
'പ്രിയപ്പെട്ട ലാലേട്ടാ ജന്മദിനാശംസകള്‍.ആയുരാരോഗ്യസൗഖ്യം നേരുന്നു.വിസ്മയങ്ങള്‍ ഇങ്ങനെ തുടരട്ടെ പ്രാര്‍ത്ഥന.ഈ ഫോട്ടോ ഒരു അഭിമാന നിമിഷത്തില്‍ എടുത്തതാണ്, 2019-ല്‍ പത്മ പുരസ്‌കാര ദാന ചടങ്ങില്‍ ,രാഷ്ട്രപതി ഭവനില്‍. അന്ന്, അച്ഛന് പത്മശ്രീയും ,ലാലേട്ടന് പത്മഭൂഷനും ഒരേ ദിവസമായിരുന്നു ഞങ്ങള്‍ കുടുംബങ്ങള്‍ കണ്ടു.സന്തോഷം പങ്കിട്ടു.മറക്കാനാവാത്ത ഒരു അമൂല്യ നിമിഷം'- മനോജ് കെ ജയന്‍ കുറിച്ചു.
ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു. പിന്നീടാണ് പ്രണവം ആർട്ട്സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത്. പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ മോഹൻലാലിന്റെ സുഹൃത്തും, ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി. മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണ കമ്പനിയാണ് പ്രണവം ആർട്ട്സ്. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത്.