മലയാള സിനിമ ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് കൃഷ്‌ണകുമാർ. താരത്തെപോലെ തന്നെ കൃഷ്ണൻകുമാറിന്റെ കുടുംബത്തെയും ആരാധകർക്ക് അത്രമേൽ പ്രിയങ്കരവുമാണ്. ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ അടങ്ങുന്ന കുടുംബമാണ് നടന്റെത്. എന്നാൽ ഇപ്പോൾ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും വിവാഹം അതിവേഗത്തിൽ നടക്കാൻ കാരണക്കാരനായത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മുകേഷ്. രസകരമായ പഴയ സംഭവം അഹാന മുകേഷിന്റെ യുട്യൂബ് ചാനലിൽ അതിഥിയായി വന്നപ്പോഴാണ് മുകേഷ് അഹാനയോട് പറഞ്ഞത്.
സൈന്യത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് പാലരുവി വെള്ളച്ചാട്ടത്തിന് സമീപത്തായിട്ടാണ് നടന്നത്. മമ്മൂക്കയും എല്ലാവരുമുണ്ട്. ഷൂട്ടിങ് നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ അപ്പ ഹാജയയേയും കൃഷ്ണകുമാറിനേയും കണ്ടു. ഞാൻ രണ്ടുപേരെയും വിളിച്ച് വിശേഷം തിരിക്കി. രണ്ടുപേരുടെ മുഖത്തും ഒരു വിഷമം കാണുന്നുണ്ട്. കാര്യം ചോദിച്ചപ്പോഴാണ് അറിഞ്ഞത് കൃഷ്ണ കുമാറിനൊപ്പം കാമുകിയുമുണ്ട് വണ്ടിയിൽ ഇരിക്കുകയാണെന്ന്. രണ്ടുപേരും ഏറെനാളായി പ്രണയിക്കുകയാണ് പക്ഷെ കാമുകിയുടെ വീട്ടുകാർക്ക് ആ വിവാഹത്തോട് താൽപര്യമില്ല.’
അതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച കൃഷ്ണകുമാർ അപ്പ ഹാജയെ കാണാൻ വന്നതാണ്. കഥകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക വന്നു. മമ്മൂക്കയോടും കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം കേട്ട ശേഷം മമ്മൂക്ക കൃഷ്ണ കുമാറിനോട് പറഞ്ഞു. നീ പ്രണയിക്കുന്നത് തെറ്റല്ല. പ്രണയിച്ച കുട്ടിയെ തന്നെ വിവാഹം ചെയ്യുകയും വേണം. പക്ഷെ ഇപ്പോൾ നിന്റെ കൈയ്യിൽ അവളെ പോറ്റാനുള്ള വകുപ്പുണ്ടോ? അവളെ നിനക്ക് നന്നായി നോക്കാൻ പറ്റുമോ? അതുകൊണ്ട് നീ കുറച്ച് കൂടി ക്ഷമിച്ച് നിൽക്ക്.’ അപ്പോഴേക്കും നീ സിനിമയിൽ നല്ല സ്ഥാനത്തെത്തും. അപ്പോൾ വിവാഹം കഴിക്കാം. അല്ലെങ്കിൽ രണ്ടുപേരും പിന്നീട് ഈ ബന്ധത്തിൽ ദുഖിക്കും.മമ്മൂക്കയുടെ ഉപദേശം കേട്ട ശേഷം ബുദ്ധിവന്ന കൃഷ്ണകുമാർ സെറ്റിലായിട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ കാമുകിക്കൊപ്പം തിരികെ പോയി.