ലോക്ക് ഡൗൺ കാലമായതിനാൽ തന്നെ സോഷ്യൽ മീഡിയയിലൂടെ പാലത്തരം ചലഞ്ചുകളും പുതിയ ഫാഷനുകളുമെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. തലമൊട്ടയടിച്ചും താടിയും മുടിയും നീട്ടിവളര്‍ത്തിയും പലതരം ഹെയർ സ്റ്റൈൽ പരീക്ഷിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ പലതാരങ്ങളും സജീവമായിരുന്നു. നിരവധി താരങ്ങളാണ് ലോക്ക്ഡൗണ്‍കാലത്ത് മുടിയും താടിയുമൊക്കെ നീട്ടിവളര്‍ത്തി പുത്തന്‍ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ടത്. അത്തരത്തിൽ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ടൊവിനോ തോമസുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ പുത്തൻ ലൂക്കിലുടെ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ നന്ദു.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള നന്ദുവിന്റെ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. നര വീണ താടിയും മുടിയുമൊക്കെയായി നന്ദുവിനെ കാണുന്ന മാത്രയിൽ തിരിച്ചറിയുക എന്നത് പ്രയാസമാണ്. മലയാള സിനിമയുടെ ഓരം ചേര്‍ന്ന് കൊണ്ട് മൂന്നുപതിറ്റാണ്ടിലേറെയായി നടക്കുന്ന നന്ദുവിന്റെ ഇതുവരെ കാണാത്ത പുത്തൻ ലുക്ക് ഏവരെയും ഞെട്ടിക്കുന്ന തരത്തിലാണ്.
1986ല്‍ സര്‍വ്വകലാശാല എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ നന്ദലാല്‍ കൃഷ്ണമൂര്‍ത്തി എന്ന നന്ദു സിനിമയിലെത്തുന്നത്. ചെറുതും വലുതുമായ കഥാപാത്രങ്ങളെ നിരവധി ചിത്രങ്ങളില്‍ അവതരിപ്പിച്ച നന്ദുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറിയത് സ്പിരിറ്റ് എന്ന ചിത്രത്തിലെ മണിയന്‍ എന്ന കഥാപാത്രമായിരുന്നു. ലൂസിഫര്‍, അതിരന്‍, പട്ടാഭിരാമന്‍, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെല്ലാം പോയവര്‍ഷം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നന്ദുവിന് സാധിക്കുകയും ചെയ്‌തു. നന്ദുവിന്റേതായി ഇനി റീലീസ് ചെയ്യാനുള്ള ചിത്രം പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നിവയാണ്.