പൃഥ്വിരാജിന്റെ നല്ലപാതിയാണ് സുപ്രിയ മേനോന്‍. ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയയെ കണ്ടു മുട്ടിയതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു.അഭിനേത്രിയല്ലെങ്കിലും സുപ്രിയയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സുപ്രിയയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താരപത്നിയും സജീവമാകാറുണ്ട്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും എല്ലാം പൃഥ്വിക്ക് നല്ല പിന്തുണയാണ് സുപ്രിയ നൽകാറുള്ളത്. പൃഥ്വിരാജ് മുന്‍പ് തന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ള ഒരേയൊരാള്‍ സുപ്രിയയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സുപ്രിയ മകൾ അലംകൃത ക്രിസ്മസ് അപ്പൂപ്പന് എഴുതിയ കത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്.
സുപ്രിയ കത്ത് ഇന്‍സ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തവണ ക്രിസ്മസ് അപ്പൂപ്പന്‍ അലംകൃത കുറുമ്പ് കാട്ടിയതുകൊണ്ട് അവളെ കാണാന്‍ വരില്ല, സമ്മാനവും കൊണ്ടുവരില്ലെന്ന് സുപ്രിയ പറയുന്നു. അതിന് പിന്നാലെയാണ് അലംകൃത ക്രിസ്മസ് അപ്പൂപ്പന് കത്തെഴുതിയത്.'ഇത്തവണ എന്തായാലും എനിക്ക് സമ്മാനങ്ങള്‍ സാന്റാ കൊണ്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ കുറുമ്ബ് കാട്ടിയെങ്കിലും എനിക്ക് സാന്റയെ ഒത്തിരി ഇഷ്ടമാണ്' - എന്നാണ് അലങ്കൃത എഴുതിയിരിക്കുന്നത്.
അതേസമയം ഇതിന് മുൻപും ഇന്‍സ്റ്റഗ്രാമില്‍ സജ്ജീവമായ സുപ്രിയ അലംകൃതയുടെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവക്കുകയുണ്ടായിരുന്നു. സുപ്രിയയാണ് പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം 'കുരുതി' നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്.