Latest News

ലൈക്ക് ചെയ്യുകയോ അഭിപ്രായം പറയുകയോ പങ്കിടുകയോ ചെയ്യുന്നത് കുട്ടിക്ക് കൂടുതല്‍ ദോഷം വരുത്തും; കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് എതിരെ പൃഥ്വിരാജ്

Malayalilife
ലൈക്ക് ചെയ്യുകയോ അഭിപ്രായം പറയുകയോ പങ്കിടുകയോ ചെയ്യുന്നത് കുട്ടിക്ക് കൂടുതല്‍ ദോഷം വരുത്തും; കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് എതിരെ പൃഥ്വിരാജ്

കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കണ്ടാല്‍ അത് ഷെയര്‍ ചെയ്യാതെ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാണമെന്നും അതോടൊപ്പം തന്നെ  നിങ്ങളുടെ ചെറിയ പ്രവൃത്തി ഒരു കുട്ടിയെ സംരക്ഷിക്കാന്‍ സഹായിക്കും എന്നും പൃഥ്വിരാജ് പങ്കുവച്ച ഒരു കുറിപ്പിലൂടെ തുറന്ന് പറയുകയാണ്.

ഓണ്‍ലൈനിലൂടെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ നിങ്ങള്‍ക്ക് എങ്ങനെ നേരിടാന്‍ കഴിയും? റിപ്പോര്‍ട്ട് ചെയ്യൂ ഷെയര്‍ ചെയ്യാതെ. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തിന്റെ ദൈനംദിന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കപ്പെടുന്നു. എന്നാല്‍ ലൈക്ക് ചെയ്യുകയോ അഭിപ്രായം പറയുകയോ പങ്കിടുകയോ ചെയ്യുന്നത് കുട്ടിക്ക് കൂടുതല്‍ ദോഷം വരുത്തും. ഇത്തരം കാര്യങ്ങള്‍ ഓണ്‍ലൈനില്‍ കാണുകയാണെങ്കില്‍, ഉടനടി റിപ്പോര്‍ട്ട് ചെയ്യുക, ഷെയര്‍ ചെയ്യരുത്. നിങ്ങളുടെ ചെറിയ പ്രവൃത്തി ഒരു കുട്ടിയെ സംരക്ഷിക്കാന്‍ സഹായിക്കും.

ഒരു കുട്ടിക്ക് അപകടസാധ്യതയുണ്ടാകാന്‍ സാധ്യത ഉള്ള കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിന്, 1098 എന്ന നമ്ബറില്‍ വിളിച്ച് ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇത്തരം കണ്ടന്റ് ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ വാട്ട്‌സ്ആപ്പിലോ കാണുകയാണെങ്കില്‍, fb.me/onlinechildprotection റിപ്പോര്‍ട്ട് ചെയ്യുക. ഒരു കുട്ടിയെ സഹായിക്കൂ. റിപ്പോര്‍ട്ട് ചെയ്യുക, ഷെയര്‍ ചെയ്യാതെ.

Actor prithviraj words about cyber crime against children

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES