Latest News

മലയാളത്തിലെ സൂപ്പർ ഹിറ്റ് താരങ്ങളാണ് അവർ; രണ്ടും ഐക്കോണിക്ക് പെർഫോമൻസുകളാണ് കാഴ്ചവച്ചിട്ടുള്ളത്; തുറന്ന് പറഞ്ഞ് പൃത്വിരാജ്

Malayalilife
മലയാളത്തിലെ സൂപ്പർ ഹിറ്റ് താരങ്ങളാണ് അവർ;  രണ്ടും ഐക്കോണിക്ക് പെർഫോമൻസുകളാണ് കാഴ്ചവച്ചിട്ടുള്ളത്; തുറന്ന് പറഞ്ഞ് പൃത്വിരാജ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ യുവ താരമാണ് നടൻ പൃത്വി രാജ്. ഒരു നടൻ എന്നതിലുപരി പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ മലയാളത്തിലെ സൂപ്പർ ഹിറ്റ് താരങ്ങളാണ് മമ്മൂട്ടിയും ദീലിപും എന്ന് തുറന്ന് പറയുകയാണ് താരം.ഏറ്റവും പുതിയ ചിത്രമായ തീർപ്പിൻ്റെ പ്രെമോഷന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. 

രണ്ടു ചിത്രങ്ങളെയും ഉദാഹരണമാക്കി കൊണ്ട് പൃഥ്വിരാജിന്റെ കഥാപത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് നടൻ്റെ മറുപടി. പൊന്തൻമാട ആയാലും ചാന്തുപൊട്ട് ആയാലും രണ്ടും ഐക്കോണിക്ക് പെർഫോമൻസുകളാണ്. രണ്ടു മികച്ച അഭിനേതാക്കൾ ചെയ്തു വച്ച കഥാപാത്രങ്ങളാണ്. അതുപോലൊരു നടനാണ് താൻ എന്നോ അതുപോലൊരു പ്രകടനം എനിക്ക് ഉണ്ടെന്നോ ഒരിക്കലും താൻ അവകാശപ്പെടില്ല.

അങ്ങനെയുള്ള കഥാപാത്രങ്ങൾ വരട്ടെ. തന്റെ കരിയറിലും അത്തരം കഥാപാത്രങ്ങൾ ഉണ്ടാവട്ടെ, ഒരു ഇരുപത് വർഷങ്ങൾക്ക് ശേഷം പുതിയൊരു നടൻ വരുമ്പോൾ അയാളോട് ഇതുപോലെ എന്റെ കഥാപാത്രത്തെയും കുറിച്ച് പറയട്ടെ എന്ന് താനും ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് ആണ് ഇനി റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം.മുരളി ഗോപി എഴുതിയിരിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയിരുന്നു.
 

Actor prithviraj words about iconic stars

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES