മലയാള സിനിമ സിനിമയിലൂടെ തന്നെ കരുത്തുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് സുരേഷ് ഗോപി.ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഭാര്യ രാധികയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിരിക്കുകയാണ്. മാതൃദിനത്തിലാണ് പ്രിയതമയുടെ പിറന്നാള്‍ എന്നത് കൊണ്ട് മാതൃദിന ആശംസകളും സുരേഷ് ഗോപി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
1989 നവംബര്‍ 18ാം തീയതി എന്റെ അച്ഛന്‍ എന്നെ ഫോണ്‍ വിളിച്ചു. അന്ന് ഞാന്‍ കൊടൈക്കനാലില്‍ ഒരുക്കം എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ;ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെണ്‍കുട്ടി മതി നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണമെന്ന്.
ഇതുകേട്ട ഉടനെ അച്ഛനോട് ഞാന്‍ പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങള്‍ക്ക് 4 കൊമ്പന്‍മാരാണ്. ഞങ്ങള്‍ നാല് സഹോദരന്മാരാണ്. പെണ്‍കുട്ടികള്‍ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാല്‍ വച്ച് കയറുന്നത് ഒരു മകളാകണമെങ്കില്‍ നിങ്ങളുടെ ആഗ്രഹത്തിനാണ് ഞാന്‍ മതിപ്പ് കല്‍പ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാന്‍ കെട്ടിക്കോളാം എന്നായിരുന്നു സുരേഷ് ഗോപി പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാന്‍ കാണു.