Latest News

പെണ്‍കുട്ടികള്‍ അവസരം ചോദിച്ച് വന്നാല്‍ ഞാന്‍ അകലം പാലിക്കുന്നുണ്ട്; കാരണം വെളിപ്പെടുത്തി നടൻ ടിനി ടോം

Malayalilife
പെണ്‍കുട്ടികള്‍ അവസരം ചോദിച്ച് വന്നാല്‍ ഞാന്‍ അകലം പാലിക്കുന്നുണ്ട്; കാരണം വെളിപ്പെടുത്തി നടൻ  ടിനി ടോം

കുറഞ്ഞ സമയം കൊണ്ട് തന്നെ കോമേഡിയിലൂടെയും ക്യാരക്ടർ റോളുകളിലൂടെയും ഏറെ സുപരിചിതനായ താരമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ കോമഡി അവതരിപ്പിക്കുമ്പോള്‍ അത് ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നത് മോശമാണെന്ന് തുറന്ന് പറയുകയാണ്  ടിനി ടോം. 

കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ടിനി ടോം പറയുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.‘അത് എഡിറ്റ് ചെയ്ത് ഇട്ടിരിക്കുന്നതാണ്. ആ കുട്ടിയെ എനിക്കറിയാം. ആ കുട്ടി ചെറിയ റോള്‍ ചെയ്യാന്‍ വേണ്ടി സിനിമയില്‍ വന്നതാണ്. എന്നോട് വന്ന് റോള്‍ ചോദിച്ചിരുന്നു. പെണ്‍കുട്ടികള്‍ വന്നാല്‍ പ്രത്യേകിച്ച് ഞാന്‍ അകലം പാലിക്കുന്നുണ്ട്.

കാലഘട്ടം മാറി. സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ എനിക്ക് പേടിയാണ്. ഞാന്‍ അടുക്കാറില്ല. അപ്പോള്‍ അവര്‍ ജാഡയാണെന്ന് പറയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Actor tini tom words about I keep my distance when girls ask for a chance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES