മലയാള സിനിമയിലെ യുവ താരങ്ങളിൽ ഒരാളാണ് നടൻ ടോവിനോ തോമസ്. ഹൃദ്യമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരങ്ങൾ തമ്മിലുള്ള സൗഹൃദം അറിഞ്ഞാൽ തന്നെ ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കുറയുമെന്ന് തുറന്ന് പറയുകയാണ് നടൻ ടോവിനോ തോമസ്. താനും ദുൽഖർ സൽമാനും തമ്മിൽ നല്ല സുഹൃത്തുക്കളാണ്. ദുൽഖർ സൽമാന്റെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് തന്റെ തുടക്കം. അന്ന് മുതൽ ആ സൗഹൃദം തങ്ങൾക്കിടയിൽ കാത്ത് സൂക്ഷിക്കുന്നുമുണ്ട്.
ആ സൗഹൃദത്തിന്റെ ഭാഗമായി അദ്ദേഹം മിന്നൽ മുരളി ഇറങ്ങിയ സമയത്ത് തനിക്ക് ഒരു വാച്ച് ഗിഫ്റ്റ് തന്നിരുന്നു. തന്റെ പല സിനിമകളും കണ്ടിട്ട് പലപ്പോഴും അദ്ദേഹം അഭിപ്രായം വിളിച്ച് പറയാറുണ്ടെന്നും ടോവിനോ പറഞ്ഞു. ഒരു പക്ഷേ താരങ്ങൾ തമ്മിലുള്ള സൗഹൃദം അറിഞ്ഞാൽ തന്നെ ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കുറയുമെന്നും ടോവിനോ കൂട്ടിച്ചേർത്തു.
ടോവിനോയുടേതായി പുറത്തിറങ്ങാനുളള ഏറ്റവും പുതിയ ചിത്രം ടോവിനോയും കല്ല്യാണിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന തല്ലുമാലയാണ്. തിയറ്ററുകളിൽ തല്ലുമാല udan എത്തും. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ്. വിതരണം സെൻട്രൽ പിക്ചേർസ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്.