Latest News

വിവാഹം കഴിച്ച് പുതിയ കുടുംബമാകുമ്പോഴും സ്വാഭാവികമായും മാറ്റം വരുമല്ലോ; ബാഹ്യരൂപത്തിലെ മാറ്റം നമ്മുടെ കൈയിലല്ല; മനസ്സ് തുറന്ന് നടി അഭിരാമി

Malayalilife
വിവാഹം കഴിച്ച് പുതിയ കുടുംബമാകുമ്പോഴും സ്വാഭാവികമായും മാറ്റം വരുമല്ലോ; ബാഹ്യരൂപത്തിലെ മാറ്റം നമ്മുടെ കൈയിലല്ല; മനസ്സ് തുറന്ന് നടി അഭിരാമി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അഭിരാമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷനാണ് എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം  തന്റെ കുടുംബവിശേഷങ്ങൾ ആരാധകരുമായി പങ്കുെവക്കുകയാണ് 

ഏഴെട്ടു വർഷമായി മലയാളത്തിൽ ഒരു പുതുവസന്തം വന്ന പ്രതീതിയാണ്. നല്ല സംവിധായകരും മികച്ച കഥകളും താരങ്ങളുംസ സിനിമയെ വേറിട്ട വഴിയിലൂടെ നടത്തുന്നു. അവരുടെ സിനിമയുടെ ഭാഗമാകാൻ അതിയായ ആഗ്രഹമുണ്ട്. ന്യൂജെൻ എന്നത് പഴയ വാക്കായി ഇപ്പോൾ മാറി. നവാഗത സംവിധായകർ മികച്ച സിനിമകൾ ഒരുക്കുന്നു. അവർ സിനിമയെ സമീപിക്കുന്നതും നോക്കി കാണുന്നതും വ്യത്യസ്തമാണ്. നല്ല സിനിമ ഒത്ത് വന്നാൽ ആ കൂട്ടുകെട്ടിൽ എന്നെ പ്രതീക്ഷിക്കാം.

വിവാഹം കഴിച്ച് പുതിയ കുടുംബമാകുമ്പോഴും സ്വാഭാവികമായും മാറ്റം വരുമല്ലോ. ബാഹ്യരൂപത്തിലെ മാറ്റം നമ്മുടെ കൈയിലല്ല. വയസാകുന്നത് ശരീരം അറിയിക്കുന്നു. മുടി കൊഴിയും, ശരീരം മെലിയുകയും വണ്ണം വയ്ക്കുകയും ചെയ്യുന്നത് എനിക്കും വന്നിട്ടുണ്ട്. ഒരേ രീതിയിൽ പോവുന്നത് രസമല്ലല്ലോ. പുലർച്ചേ ആറിന് ഏഴുന്നേറ്റ് മഴയിലും വെയിലിലും ജോലി ചെയ്ത് പന്ത്രണ്ട് മണിക്ക് പാക്കപ്പായയി വീണ്ടും രാവിലെ ഷൂട്ടിന് പോവുന്നു. എന്നാൽ ആക്ഷനും കട്ടിനും ഇടയിൽ അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും. അത് തന്നെയാണ് തിരിച്ച് വരവിന് പ്രേരിപ്പിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതും.

Actress Abhirami statement goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES