Latest News

ചാന്‍സ് കൂടുതല്‍ കിട്ടാന്‍ തുണിയുടെ ഇറക്കം കുറച്ചു തുടങ്ങിയോ; പ്രതികരണവുമായി നന്ദന വര്‍മ്മ

Malayalilife
ചാന്‍സ് കൂടുതല്‍ കിട്ടാന്‍ തുണിയുടെ ഇറക്കം കുറച്ചു തുടങ്ങിയോ; പ്രതികരണവുമായി നന്ദന വര്‍മ്മ

ടൊവിനോ നായക വേഷത്തിൽ എത്തിയ  ചിത്രം ഗപ്പിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നന്ദന വര്‍മ്മ. എന്നാൽ ഇപ്പോൾ തന്റെ ഡ്രസ്സിങിനെ പറ്റി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുകയാണ് നന്ദന.

ഒട്ടുമുക്കാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ താഴെ വരുന്ന കമന്റ്‌ ആണ് സിനിമയില്‍ ചാന്‍സ് കൂടുതല്‍ കിട്ടാന്‍ തുണിയുടെ ഇറക്കം കുറച്ചു തുടങ്ങി എന്ന്. അങ്ങനെ പറയുന്നത് കൊണ്ട് അവര്‍ക്ക് എന്ത് സന്തോഷം ആണ് കിട്ടുന്നത് എന്നറിയില്ല. ഫോട്ടോഷൂട്ടിനു ഒക്കെ ഇടുന്ന ഡ്രെസ്സിന്റെ കാര്യത്തില്‍ മോശമായ കമന്റ്‌ ഇടുന്നത് എന്തിനാ, ഇവര്‍ക്കൊക്കെ അവരുടെ ജോലി ജോലി നോക്കിയാല്‍ പോരെ. നമ്മുടെ അക്കൗണ്ടില്‍ എന്ത് ഇടണമെന്ന് നമ്മള്‍ അല്ലെ തീരുമാനിക്കുന്നത്.

എനിക്കും പലപ്പോഴും ഇത്തരത്തിലുള്ള മോശം കമെന്റുകള്‍ വന്നിട്ടുണ്ട്. ഞാന്‍ അപ്പോഴൊക്കെ നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. ആണുങ്ങളുടെ സോഷ്യല്‍ മീഡിയയിലെ ഫോട്ടോക്ക് താഴെയും പെണ്ണുങ്ങളുടെ സോഷ്യല്‍ മീഡിയ ഫോട്ടോക്ക് താഴെയും വരുന്ന കമെന്റുകള്‍ക്ക് വ്യതാസമുണ്ട്. ചിലതൊക്കെ നമ്മളെ ഡൌണ്‍ ആക്കും. അനശ്വരക്ക് ഇതൊന്നും ഒരു പ്രശ്നം ആയിരിക്കും എന്ന് തോന്നുന്നില്ല. കാരണം അവള്‍ വളരെ ബോള്‍ഡ് ആയ ഒരാളാണ്. സംസ്ക്കാരത്തിന് ചേര്‍ന്ന ഫോട്ടോ അല്ല ഇടുന്നത് എന്നാണ് ആളുകളുടെ പരാതി. ആ ആളുകളോട് ഞാന്‍ ചോദിക്കുന്നത് ഇവിടുത്തെ സംസ്‍കാരം എന്താ എന്നാണ്.

Actress Nandana Varma response about social media comments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES