Latest News

1.30 കോടി വിലവരുന്ന സ്വര്‍ണവും 25 കോടിയുടെ ബംഗ്ലാവും ആഢംബര കാറും ഷംനയ്ക്ക് സമ്മാനമായി നല്കി ഷാനിദ്; ഷംനയ്ക്കായി ഭര്‍ത്താവ് നല്കിയത് മുപ്പത് കോടിയുടെ സമ്മാനങ്ങളെന്ന് റിപ്പോര്‍ട്ട്

Malayalilife
1.30 കോടി വിലവരുന്ന സ്വര്‍ണവും 25 കോടിയുടെ ബംഗ്ലാവും  ആഢംബര കാറും ഷംനയ്ക്ക് സമ്മാനമായി നല്കി ഷാനിദ്; ഷംനയ്ക്കായി ഭര്‍ത്താവ് നല്കിയത് മുപ്പത് കോടിയുടെ സമ്മാനങ്ങളെന്ന് റിപ്പോര്‍ട്ട്

ഴിഞ്ഞാഴ്ച്ചയാണ് നടി ഷംന കാസിം വിവാഹിതയായത്. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനി. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 

ഇപ്പോഴിതാ വിവാഹ ദിവസം വരന്‍ ഷാനിദ് ഷംനയ്ക്ക് നല്‍കിയ സമ്മാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഏതാണ്ട് മുപ്പത്  കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഷംനയ്ക്ക് ഭര്‍ത്താവ് ഷാനിദ് വിവാഹ ദിനത്തില്‍ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. അതില്‍ 1.30 കോടി വിലവരുന്ന 2700 ഗ്രാം സ്വര്‍ണം, 25 കോടിയുടെ ബംഗ്ലാവ്, വിലകൂടിയ ആഢംബര കാറ് എന്നിവയുള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. എല്ലാ സ്വത്തുക്കളുടേയും ആകെ മൂല്യമാണ് 30 കോടിയോളം രൂപ. 

വിവാഹത്തിന് ശേഷം ഗംഭീരമായ റിസപ്ഷനും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഷംനയും ഭര്‍ത്താവും ഒരുക്കിയിരുന്നു. ദുബായിലാണ് വിവാഹം നടന്നത് എന്നതിനാല്‍ തന്നെ സിനിമാ രംഗത്തുള്ള വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്.മലപ്പുറമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ഷംന കണ്ണൂര്‍ സ്വദേശിനിയാണ്. താരത്തിന്റെ നിക്കാഹ് കണ്ണൂരില്‍വെച്ചാണ് നടന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവ സാന്നിധ്യമാണ് താരം.

Read more topics: # ഷംന കാസിം
Actress Shamna Kasim Receives Expensive Gifts From Husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES