തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയയായ നായികയാണ് തമന്ന ഭാട്ടിയ. നിരവധി പ്രമുഖ നായകർക്ക് ഒപ്പം താരത്തിന് അഭിനയിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെയായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചു എന്നുള്ള വാർത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ രോഗത്തോട് പടവെട്ടി ജയിച്ച താരം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കൊവിഡ് ബാധിതയായ നടി ഒരാഴ്ച ആശുപത്രിയിലുംപിന്നീട് സ്വന്തം ഫ്ലാറ്റിലുമായി ക്വാറന്റീനിൽ തുടരുകയായിരുന്നു. ക്വാറന്റീൻ 14 ദിവസങ്ങൾക്ക് ശേഷം പൂർത്തിയാക്കി വീട്ടിലേക്ക് സന്തോഷപൂർവം മടങ്ങിയിരിക്കുകയാണ്.
ഹൈദരാബാദിൽ നിന്ന് വീട്ടിലേക്ക് സുഖം പ്രാപിച്ച ശേഷം മടങ്ങുന്ന തമന്നയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. അതേസമയം കുടുംബാംഗങ്ങൾ ചേർന്ന് വീട്ടിൽ തമന്നയെ സ്വീകരിക്കുന്ന വീഡിയോയായുമായാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്. തമന്നയ്ക്ക് കുടുംബാംഗങ്ങളിൽ നിന്ന് വളരെ വൈകാരികമായ സ്വീകരണമാണ് കിട്ടിയിരുന്നത്.
സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് ഒക്ടോബർ അഞ്ചിനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം ഏവരെയും അറിയിച്ചിരിക്കുന്നത്. തമന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ്.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയെങ്കിലും കൊവിഡ് മുക്തയായിരുന്നില്ല തമന്ന. ‘കഠിനമായ ഒരാഴ്ചയാണ് കടന്നുപോയത്. പക്ഷേ, താരതമ്യേന എനിക്ക് സുഖം തോന്നുന്നു. ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ പ്രശ്നത്തിൽ നിന്ന് ഞാൻ പൂർണമായി സുഖം പ്രാപിക്കുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ്. ഇനിയുള്ള ദിനങ്ങൾ സെല്ഫ് ഐസൊലേഷന്റെതാണ്’ എന്നുമാണ് കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ താരം കുറിച്ച വാക്കുകളാണ് ഇവ.