ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർക്കായി മറ്റൊരു വീഡിയോയുമായി താരം എത്തിയിരിക്കുകയാണ്. തന്റെ നാടും പുഴയും കൂട്ടുകാരുമൊക്കെയാണ് താരം വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. കമുകുംചേരി എന്ന മനോഹരമായ ഗ്രാമത്തിന്റെ ഭംഗിയാണ് ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെ അനുശ്രീ ആരാധകർക്കായി കാണിച്ച് കൊടുക്കുന്നത്.
'കാര്യം തുടങ്ങിയത് ചെടിച്ചട്ടികളില്‍ ഇടാന്‍ ഉരുളന്‍ കല്ലു പെറുക്കാന്‍ പുഴയില്‍ പോയതാ.അവടെ എത്തിയപ്പോള്‍ ക്രീയേറ്റിവിറ്റി കടിച്ചു.. അതിന്‍റെ റിസള്‍ട്ട് ആണിത്.എന്റെ നാട്.എന്റെ പുഴ.. എന്റെ കൂട്ടുകാര്‍' എന്നുമാണ് അനുശ്രീ ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചത്. വീഡിയോയുടെ പ്രധാന ആകര്‍ഷണം എന്ന് പറയുന്നത് പുഴയുടെ ഭംഗിയാണ്. അനുശ്രീയുടെ നാടിന്റെ പച്ചപ്പിനെക്കുറിച്ച് ആരാധകർ കമന്റ്റ് ചെയ്തിട്ടുണ്ട്.
റിയാലിറ്റി ഷോയിലൂടെ യാണ് നടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാർക്ക് ഒപ്പം തിളങ്ങുകയും ചെയ്‌തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ അനുശ്രീ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവിധ ഫോട്ടോഷൂട്ടുകളിലൂടെ ലോക്ക് ഡൗണ്‍ കാലത്ത് അനുശ്രീ പ്രേക്ഷകർക്ക് ഇടയിൽ സജീവയായിരുന്നു. അനുശ്രീ സോഷ്യൽ മീഡിയയിലൂടെ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.