മോഡൽ, അവതാര, അഭിനേത്രി എന്നീ നിലകളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയ താരമാണ് ആര്യ സതീഷ് ബാബു. ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം ആണ് ആര്യയുടെ കരിയറിന് ഒരു വഴിത്തിരിവായി മാറിയത്. ഏഷ്യാനെറ്റിലെ ബിഗ്ബോസ് സീസൺ 2 വിൽ അരയും മത്സരാർത്ഥിയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.
എന്നാൽ ഇപ്പോൾ താരം ഒരു സന്തോഷ വാർത്തയുമായി ആരാധകരുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. മകൾ റോയ ഋതുമതിയായിരിക്കുന്നു എന്ന വിശേഷമാണ് ആര്യ പങ്കിട്ടിരിക്കുന്നത്. ഈ വയസറിയിക്കൽ ചടങ്ങ് മകളുടെ പതിനൊന്നാം വയസിലാണ് നടത്തിയത്. പൂജാരിയുടെ മേൽ നോട്ടത്തിലായിരുന്നു ചടങ്ങ് നടത്തിയതും. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ മകളെ മഞ്ഞയിൽ കുളിപ്പിക്കുന്ന വീഡിയോയും ആഘോഷങ്ങളുടെ ചിത്രങ്ങളും വൈറൽ ആയി. ആഘോഷത്തിൽ അടുത്ത ബന്ധുക്കളും കുടുംബക്കാരുമായിരുന്നു പങ്കെടുത്തത്. മകൾക്ക് ഇപ്പോൾ പതിനൊന്നു വയസായി. എന്റെ മകൾ ഇത്രയും പെട്ടെന്ന് മുതിർന്നവളായി എന്നു വിശ്വസിക്കാൻ പറ്റുന്നില്ല. മകൾ കാരണമാണ് ഞാൻ അതിജീവിച്ചതെന്നു ആര്യ പറഞ്ഞു.
മകളുമായി തനിച്ചായിരുന്നു വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷം ആര്യയുടെ താമസം. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്കൂളിൽ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വിവാഹിതരാവുകയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജനിക്കുന്ന കുഞ്ഞിന് ആര്യ-രോഹിത് എന്നീ പേരുകൾ ചേർത്ത് റോയ എന്ന പേരിടാൻ ആഗ്രഹിച്ചിരുന്നെന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇരുവരും വിവാഹബന്ധം ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ കാരണം വേർപെടുത്തുകയായിരുന്നു.