സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. മികച്ച നര്‍ത്തകി കൂടിയായ ദേവി ചന്ദന വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. കലാരംഗത്തും സജീവമാണ് ഇരുവരും. ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവില്‍ കൂടുതലും വില്ലത്തി കഥാപാത്രങ്ങളിലാണ് ദേവി ചന്ദന അഭിനയിച്ചിരിക്കുന്നത്. ദേവിയുടേയും കിഷോറിന്റേയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മനോഹരമായ ദാമ്പത്യമാണ് ഇരുവരും നയിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയിലും ഇരുവരും ഇപ്പോള്‍ സജീവമാണ്. എന്നാൽ ഇപ്പോൾ താരം നേരിട്ട ബോഡി ഷെമിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
തടികൂടിയതോടെ പല രീതിയിലുള്ള ബോഡി ഷെയ്മിങ് ആണ് നടി നേരിടേണ്ടി വന്നത്. ഒരു ഡാന്‍സര്‍ ഒക്കെ ആയിട്ട് ഇങ്ങനെ വണ്ണം വയ്ക്കുന്നത് മോശമല്ലേ, നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ എന്നൊക്കെയാണ് ഓരോരുത്തരും കമൻ്റ് പറഞ്ഞിരുന്നത്. നിങ്ങൾ സ്റ്റേജിൽ കളിക്കുമ്പോൾ ഞങ്ങള്‍ ഭയന്നു എന്നും കമന്റുകൾ ഇട്ടു ദേവിയെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഒന്നും ദേവി ചന്ദന ആ തടി കൊണ്ട് ബുദ്ധിമുട്ടുകള്‍ ഒന്നും അനുഭവിച്ചിരുന്നില്ല.
ബോഡി ഷെയിമിങ് കൂടിയപ്പോൾ വാശിയായി. രണ്ടര വര്‍ഷം കൃത്യമായ ഭക്ഷണവും വ്യായാമവും യോഗയും എല്ലാം ചെയ്ത് ദേവി ശരീര ഭാരം കുറച്ചു. എണ്‍പത്തിയാറില്‍ നിന്ന് അന്‍പത്തിയെട്ടിൽ എത്തിച്ചു. അപ്പോഴേക്കും അടുത്ത കമന്റുകള്‍ എത്തി. ഷുഗറാണല്ലേ, എന്ത് പറ്റി വല്ലാതെ ക്ഷീണിച്ച് പോയല്ലോ, സ്‌ക്രീനില്‍ കാണുമ്പോള്‍ ദാരിദ്രം പിടിച്ചത് പോലെ തോന്നുന്നുഎന്നൊക്കെയായി. വണ്ണം കുറയാൻ കാരണം കിഷോറുമായുള്ള പ്രശ്‌നങ്ങളാണോ എന്ന്ആ സമയത്ത് ആണ് കൊറോണ വരുന്നത്. കൊറോണ നന്നായി ഒന്ന് അനുഗ്രഹിച്ചു എന്ന് വേണം പറയാൻ. കൊവിഡ് പിടിപെട്ട് ഐസിയുവില്‍ ആയി, പിന്നീട് ന്യൂമോണിയയിലേക്കും മാറി. സ്റ്റീറോയിഡ്‌സ് എല്ലാം എടുത്ത് കഴിഞ്ഞ് വന്നപ്പോഴേക്കും വീണ്ടും ഒരു അഞ്ച് ആറ് കിലോ കൂടി. ഇപ്പോള്‍ കാണുന്ന അവസ്ഥയാണിത്. ഇതില്‍ തന്നെ മെയിന്റെയിന്‍ ചെയ്യണം എന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ തടി മെയിൻ്റെയിൻ ചെയ്യുവാണെന്ന് താരം പറയുന്നു.