കുമ്ബളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തോട് 'ഏതു ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം' എന്ന ഒറ്റ ഡയലോഗ് കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു.
എന്നാൽ ഇപ്പോൾ താരം പങ്കുവച്ച തകർപ്പൻ ഡാൻസ് ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്. ബെല്ലി ഡാന്‍സ് കളിച്ചു കൊണ്ടാണ് ഗ്രേസ് ആരാധകരെ അതിശയിപ്പിക്കുന്നത്.സാജൻ ബേക്കറി സിൻസ് 1962, ഒരു ഹലാൽ ലവ് സ്റ്റോറി എന്നിവയാണ് ഗ്രേസിന്‍റേതായി വരാനിരിക്കുന്ന സിനിമകള്‍.