Latest News

മമ്മൂട്ടി സെറ്റിൽ എങ്ങനെയാണോ പെരുമാറുക അതുപോലെ തന്നെയാണ് നിവിനും; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

Malayalilife
മമ്മൂട്ടി സെറ്റിൽ എങ്ങനെയാണോ പെരുമാറുക അതുപോലെ തന്നെയാണ് നിവിനും; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

രു മലയാള ചലച്ചിത്ര നടിയും മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി. 18-ആം വയസ്സിൽ ഹാപ്പി വെഡ്ഡിംഗ് ആയിരുന്നു ആദ്യ ചിത്രം. 2019-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് അറിയപ്പെട്ടു തുടങ്ങിയത്. 2019-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് അറിയപ്പെട്ടു തുടങ്ങിയത്. തമാശ (2019), ഹലാൽ ലവ് സ്റ്റോറി, സാജൻ ബേക്കറി (2021) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ നിരൂപകപ്രശംസയും പ്രശസ്തിയും നേടി. 2020-ൽ ക്-നോളജ് എന്ന പേരിൽ 15 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.  എന്നാൽ ഇപ്പോൾ  നിവിനോപ്പമുള്ള തന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ച് ഗ്രേസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പോപ്പർ സ്റ്റോപ്പ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യകത്തെ കുറിച്ച് ​ഗ്രേസ് മനസ്സ് തുറന്നത്.

മമ്മൂട്ടി സെറ്റിൽ എങ്ങനെയാണോ പെരുമാറുക അതുപോലെ തന്നെയാണ് നിവിനുമെന്നാണ് അവർ പറയുന്നത്. വളരെ കൂളായ ആളുകളാണ് നിവിൻ. സെറ്റിലെ മറ്റെല്ലാവരെയും സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളാണെന്നും ഗ്രേസ് പറയുന്നു. തങ്ങൾ ഒരുമിച്ചെത്തിയത് കനകം കാമിന് കലഹം എന്ന ചിത്രത്തിലായിരുന്നു. ചിത്രത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് കോവിഡ് പ്രശ്നങ്ങൾ കാരണം എല്ലാവരും മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമായിരുന്നു.

 അഭിനേതാക്കൾ തമ്മിലുണ്ടാകേണ്ട കൊടുക്കൽ വാങ്ങലുകളുടെ കാര്യത്തിൽ താൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് നിവിനെന്നും ​ഗ്രേസ് ആന്റിണി പറ‍ഞ്ഞു. സീനിൽ നമുക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞാൽ അദ്ദേഹം അത് അതുപോലെ ചെയ്യും. നമ്മുടെ നിർദേശങ്ങൾ കേൾക്കും. അത്തരത്തിൽ മികച്ച ക്വാളിറ്റിയുള്ള ഒരു വ്യക്തിയും നടനുമാണ് നിവിനെന്നും ഗ്രേസ് ആന്റണി കൂട്ടിച്ചേർത്തു.
 

Actress grace antony words about nivin pauly

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES