Latest News

കൈയിലും കാതിലും നിറയെ ആഭരണങ്ങള്‍ ധരിച്ച്‌ അര്‍ദ്ധനഗ്നയായി ജാനകി സുധീര്‍; ചർച്ചയായി താരത്തിന്റെ ഫോട്ടോഷൂട്ട്

Malayalilife
കൈയിലും കാതിലും നിറയെ ആഭരണങ്ങള്‍ ധരിച്ച്‌ അര്‍ദ്ധനഗ്നയായി ജാനകി സുധീര്‍; ചർച്ചയായി താരത്തിന്റെ ഫോട്ടോഷൂട്ട്

ലയാളി പ്രേക്ഷകർക്ക് ബിഗ് ബോസിലൂടെ ഏറെ സുപരിചിതയായ താരമാണ് ജാനകി സുധീർ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം മലയാള സിനിമയിൽ സജീവവുമാണ്. താരം ആദ്യമായി   ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ചങ്ക്സ് എന്ന സിനിമയിൽ ആണ്  അഭിനയിക്കുന്നത്. താരം രണ്ടാമത് സ്ക്രീനിൽ  2019 ൽ ദുൽഖർ നായകനായി പുറത്തിറങ്ങിയ ഒരു എമണ്ടൻ പ്രേമകഥ എന്ന സിനിമയിലൂടെയാണ്  പ്രത്യക്ഷപ്പെടുന്നത്. താരത്തിന് ദുൽഖർ നായകനായ ഈ സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ  അവതരിപ്പിക്കാൻ സാധിച്ചു. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ  ജാനകി സുധീറിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ആണ് ചർച്ചയാകുന്നത്. പ്രേക്ഷകര്‍ക്ക് മുന്‍പില്‍  കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയില്‍ മുല്ലപ്പൂവും ചൂടിയാണ് ജാനകിയുടെ ഫോട്ടോ  എത്തിയത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങള്‍ കൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്.

രൗണത് ശങ്കറാണ് ഓണത്തോട് അനുബന്ധിച്ച്‌ നടന്ന ഫോട്ടോഷൂട്ടില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.  നേരത്തേയും ജാനകി ഇത്തരം ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച്‌ ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.

 ജാനകി സുധീര്‍ ഇപ്പോൾ ലെസ്ബിയന്‍ പ്രണയം പ്രമേയമായി എത്തിയ ചിത്രം ഹോളി വൂണ്ടിലെ പ്രധാന കഥാപാത്രമാണ് എത്തുന്നത്.  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ് അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരും. ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്ബോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണ് ഹോളി വൂണ്ട്. ‌

Actress janaki sudheer viral photo shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES